പ്രായപൂർത്തിയാകാത്ത മകൻ്റെ വിവാ​ഹം ഉറപ്പിച്ചു; വധുവിനൊപ്പം ഒളിച്ചോടി പിതാവ്; പരാതി നൽകി ഭാര്യ

ലക്നൗ: റാംപൂരിൽ മകന്റെ വധുവുമായി പിതാവ് ഒളിച്ചോടിയതായി പരാതി. മകന്റെ വധുവുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് തന്നെയും മക്കളയും ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്നും സ്വർണവും പണവുമായി കടന്നുകളഞ്ഞുവെന്നും ഭാര്യ പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾക്കെതിരേ കേസെടുത്തത്.
.
നാൽപ്പത്തഞ്ചുകാരനായ ഷക്കീലിനെതിരേയാണ് ഭാര്യ ഷബാന പരാതി നൽകിയത് (ചിത്രത്തിൽ ഷക്കീൽ). ഇവരുടെ 15 വയസ്സുള്ള ആൺകുട്ടിയുടെ വിവാഹമാണ് ഇയാൾ നിശ്ചയിച്ചത്. മകനോടും തന്നോടും അനുവാദം ചോദിക്കാതെ വിവാഹം ഉറപ്പിച്ചപ്പോൾ എതിർത്തു. അന്ന് ഇയാൾ മർദ്ദിച്ചു. തുടർന്ന് മകന്റെ വധുവെന്ന് പറയുന്ന സ്ത്രീയുമായി ഫോണിൽ സംസാരിക്കാൻ തുടങ്ങിയെന്ന് ഭാര്യ ഷബാന ആരോപിച്ചു.
.
ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ താനും മകനും ചേർന്ന് തെളിവുകൾ ശേഖരിച്ചു. അച്ഛന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം മകൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നും തുടർന്ന് തന്നെയും മക്കളെയും ക്രൂരമായി മർദ്ദിച്ചുവെന്നും ഷബാന ആരോപിച്ചു.

ഷക്കീൽ രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വർണ്ണവുമായി സ്ത്രീയുമായി ഒളിച്ചോടിയെന്നും വിവാഹം കഴിച്ചുവെന്നും ഷബാന നൽകിയ പരാതിയിൽ പറയുന്നു. ആറു കുട്ടികളുടെ പിതാവായ ഷക്കീൽ ആണ് മകന്റെ ഭാവിവധുവായ ജബീനയ്ക്കൊപ്പം നാടുവിട്ടത്. തുടർന്ന് ജബീനയെ വിവാഹം കഴിക്കുകയായിരുന്നു.
.
മകന്റെ ഭാവിവധുവായ ജബീനയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ഷക്കീൽ അവരുമായി അടുപ്പത്തിലായത്. അതിനുശേഷം രാത്രി മുഴുവനും ഇരുവരും വിഡിയോ കോൾ വിളിക്കാറുണ്ടായിരുന്നെന്നു ഷക്കീലിന്റെ  കുടുംബം ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മകൻ വിവാഹത്തിൽനിന്നു പിന്മാറി. തുടർന്ന് ഷക്കീലിന്റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാൾ ഭാര്യയെയും മകനെയും മർദിച്ചത്. പിതാവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനാലാണ് ജബീനയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതെന്ന് 15 കാരനായ മകൻ പറയുന്നു.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!