അഞ്ചുമണി വരെ 70.76% പോളിങ്; ചുങ്കത്തറയിലെ സ്കൂളിൽ സംഘർഷം, തിരുനാവായയിൽനിന്നുള്ള എൽഡിഎഫ് പ്രവർത്തകർ കസ്റ്റഡിയിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഞ്ചുമണി വരെ 70.76% പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തുന്നു. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. മഴ ഇടയ്ക്ക് കനത്തെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.
.
തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തില്‍ സംഘര്‍ഷം. ചുങ്കത്തറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 127,128,129 നമ്പര്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. തിരുനാവായ സ്വദേശികളായ 2 എൽഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ പോത്തുകല്ല് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മണ്ഡലത്തിന് പുറത്തുള്ള ആളുകള്‍ സ്ഥലത്ത് എത്തുകയും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ട് സംഘര്‍ഷം ഇല്ലാതാക്കി. പുറത്തുനിന്ന് എത്തിയെന്ന് പറയപ്പെടുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോളിങ് സമാധാനപരമായി പുരോഗമിക്കുകയാണ്.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!