നാട്ടിലെത്തിയത് രണ്ടു ദിവസം മുൻപ്; ഗൾഫിലേക്കുള്ള മലയാളിയുടെ യാത്ര മുടക്കി ‘അജ്ഞാത വെടിയുണ്ട’
കോയമ്പത്തൂർ: സ്വപ്നത്തിൽ പോലും കാണാത്ത സംഭവങ്ങളാണ് നെടുമ്പാശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ജീവിതത്തിൽ നടന്നത്. ദിവസങ്ങൾ മാത്രമുള്ള അവധിക്കു നാട്ടിലെത്തി തിരികെ പോകുന്നതിനിടെ അറിയാതെ എവിടെനിന്നോ ഷൂവിനടിയിലെ വിടവിൽ കയറിയ വെടിയുണ്ട ഇങ്ങനെ യാത്ര മുടങ്ങുമെന്നു ഷിബു കരുതിയില്ല.
.
അബുദാബിയിൽ നിന്നു രണ്ടു ദിവസം മുൻപ് എത്തി നാട്ടിലെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കിടെയാണ് എപ്പോഴോ, എവിടെനിന്നോ ഷൂവിനടിയിൽ വെടിയുണ്ട കുടുങ്ങിയത്. 0.22 മിമി പിസ്റ്റളിന്റെ ലൈവ് ബുള്ളറ്റ് വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സിഐഎസ്എഫ് കണ്ടെത്തിയതോടെ യാത്ര മുടങ്ങി. ചടങ്ങിൽ പങ്കെടുത്ത ശേഷം നാട്ടിൽ നിന്നു നേരെ നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ പഴയ സഹപാഠികളെ കാണാനെത്തിയതായിരുന്നു ഷിബു. റിസോർട്ടിലെ താമസം കഴിഞ്ഞ് അവിടെനിന്നു മടക്കയാത്രയ്ക്കായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി.
.
സ്കാനിങ്ങിനിടെയാണ് ഷൂവിനടിയിൽ ബുള്ളറ്റ് കണ്ടെത്തിയത്. എൻസിസി, സൈന്യം, പൊലീസ് സേനാ വിഭാഗങ്ങൾ തുടങ്ങിയവർ മുൻപ് ഉപയോഗിച്ചിരുന്ന തരം പിസ്റ്റളിലെ തിരയാണ് കണ്ടെത്തിയത്. സിഐഎസ്എഫ് പരാതി നൽകി കൈമാറിയ സാഹചര്യത്തിൽ പീളമേട് പൊലീസ് കമ്യൂണിറ്റി സർവീസ് റജിസ്ട്രാർ (സിഎസ്ആർ) എഴുതി സിഐഎസ്എഫിന് റെസിപ്റ്റ് നൽകി. ഞായറാഴ്ച രാത്രി കഴിഞ്ഞ് തിങ്കളാഴ്ചയും ചോദ്യം ചെയ്യൽ തുടർന്നതോടെ ഷിബുവിന്റെ യാത്ര അനിശ്ചിതത്വത്തിലായി. അബുദാബിയിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനാണ് ഷിബു മാത്യു. കേസെടുത്തിട്ടില്ലെന്നും അതേസമയം, യാത്രക്കാരന്റെ വിശദീകരണം തൃപ്തികരമായാലേ വിട്ടയയ്ക്കൂ എന്നാണ് പൊലീസ് പറയുന്നത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


