താമസസ്ഥലത്ത്​ എ.സി പൊട്ടിത്തെറിച്ചു; ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

റിയാദ്​: സൌദിയിൽ താമസസ്ഥലത്ത്​ എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന​ മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറി​ന്റെ മകൻ സിയാദ് (36) ആണ്​ മരിച്ചത്​.
.
റിയാദ്​ എക്​സിറ്റ്​ എട്ടിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്​. ​വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ശേഷമാണ്​ സംഭവം. ​എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ എക്​സിറ്റ്​ ഒമ്പതിലെ അൽ മുവാസത്ത്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും, ചികിത്സയിലിരിക്കെ ഞായറാഴ്​ച ഉച്ചക്ക്​ 2.10-ഓടെ മരിച്ചു. ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്​ബറയിൽ ഖബറടക്കും.
.
സിയാദ്​ ഏഴുവർഷമായി സ്വദേശി പൗര​ന്റെ വീട്ടിൽ ഡ്രൈവറാണ്​. ഭാര്യയും മകളുമു​ണ്ട്​. മാതാവ്​: ഉമ്മു ഖുൽസു, ഏക സഹോദരി: സുമയ്യ, സഹോദരി ഭർത്താവ്​: അബ്​ദുല്ലതീഫ്. മാതൃസഹോദര പുത്രൻ മുഹമ്മദ്​ ഷമീർ മാലിപ്പുറം റിയാദിലുണ്ട്​. ഷമീറിനൊപ്പം മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി​, അലി ആലുവ, കരീം കാനാംപുറം, ജൂബി ലൂക്കോസ്​, സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട് എന്നിവർ രംഗത്തുണ്ട്​.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!