ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിൻ്റെ കഴുത്തറുത്തു, ഭാര്യ തൂങ്ങിമരിച്ചു

തിരുവനന്തപുരം∙ കരമനയിൽ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കരാറുകാരൻ സതീഷും (52) ഭാര്യ ബിന്ദുവുമാണു (44) മരിച്ചത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്.

കുടുംബത്തിന് 2.30 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ബാങ്കിൽനിന്ന് 64 ലക്ഷം രൂപ എടുത്തിരുന്നു. പിന്നീടു തിരിച്ചടവ് മുടങ്ങി. പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടിനു ജപ്തി ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

‘‘രാവിലെ പത്തരയ്ക്കാണു വിവരം അറിയുന്നത്. ഞായറാഴ്ച ആയതുകൊണ്ട് രണ്ടുപേരും ഉറക്കമാണെന്ന് കരുതി. ബിന്ദുവിന്റെ സഹോദരൻ വന്നിരുന്നു. എന്നാൽ ആരെയും കാണാഞ്ഞതോടെ സഹോദരൻ വന്നു വിവരം പറഞ്ഞു. തുടർന്നു ഞാനും ഭാര്യയും കൂടി വന്നു. ജനലിലൂടെ നോക്കുമ്പോൾ സതീഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. കതക് തകർത്ത് അകത്തുകയറി. അപ്പോൾ ബിന്ദു തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. സതീഷ് കോൺട്രാക്ടറായിരുന്നു. ബാങ്കിൽ കടമുണ്ടായിരുന്നു. ജപ്തി ഭീഷണിയുണ്ടായിരുന്നു’’– സതീഷിന്റെ സഹോദരൻ പറഞ്ഞു.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!