‘ഒരു ദയയും ഉണ്ടാകില്ല’: ഇസ്രയേലിൽ വൻ നാശനഷ്ടങ്ങൾ; തിരിച്ചടിച്ച് ഇറാൻ്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ – വിഡിയോ
ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങൾ തകർന്നു. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാന്റെ ആക്രമണം.
ആക്രമണത്തിൽ 70തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 43 പേർ ചികിത്സയിലാണെന്നും 23 പേരെ വിട്ടയച്ചതായും ഷെബ മെഡിക്കൽ സെന്‍റർ അറിയിച്ചു. പരിക്കേറ്റ നാലു പേർ ചികിത്സ തേടിയതായും രണ്ടു പേർ നിരീക്ഷണത്തിലാണെന്നും ഷാമിർ മെഡിക്കൽ സെന്‍ററും വ്യക്തമാക്കി.
.
The moment an Iranian missile struck Rishon LeZion in the center of the occupied territories early on Saturday. pic.twitter.com/63kduSUZ6N
— IRNA News Agency (@IrnaEnglish) June 14, 2025
.
സൈനിക താവളങ്ങളും വ്യോമതാവളങ്ങളും അടക്കം നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിന്റെ രണ്ട് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന് ഇസ്രയേലിലെ പല വിമാനത്താവളങ്ങളും അടച്ചു.
.
Footage captures the shockwave from an Iranian missile explosion in Tel Aviv. pic.twitter.com/N4yXJeC9wn
— IRNA News Agency (@IrnaEnglish) June 13, 2025
.
തെൽഅവീവിന് സമീപം രമത്ഗാനിലെ കെട്ടിട സമുച്ചത്തിലാണ് ഇറാൻ തൊടുത്ത മിസൈലുകൾ പതിച്ചത്. 150ലധികം മിസൈലുകൾ ഇറാൻ തൊടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടം പൂർണമായും വാഹനങ്ങളും തകർന്നിട്ടുണ്ട്.
.
Footage of the aftermath of Iranian missile strikes in Tel Aviv. pic.twitter.com/QUTG6bR5Z7
— IRNA News Agency (@IrnaEnglish) June 14, 2025
.
ഇറാനെ ആക്രമിച്ചിട്ട് രക്ഷപ്പെടാമെന്ന് ഇസ്രയേൽ കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹമായിരിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ഖമനയി പറഞ്ഞു. ഇസ്രായേൽ ഭരണകൂടം ചെയ്തത് ഗുരുതരമായ തെറ്റാണ്. അതിന്റെ പ്രത്യാഘാതങ്ങൾ അവരെ നിസ്സഹായരാക്കും. ഇസ്രയേലിനോട് ഒരു ദയയും ഉണ്ടാകില്ല. അവരുടെ ജീവിതം ഇരുണ്ടതാകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു ഖമനയി പറഞ്ഞു.
.
അതേസമയം, അരാവയിൽഇറാന്‍റെ ഡ്രോൺ ഇസ്രായേൽ പ്രതിരോധ സേനയായ ഐ.ഡി.എഫ് വെടിവച്ചു വീഴ്ത്തി. ഇസ്രായേൽ ഭൂപരിധിയിലേക്ക് ഡ്രോൺ കടന്നതിന് പിന്നാലെ അപായ സൈറൺ മുഴങ്ങിയിരുന്നു. കൂടാതെ, ഇറാൻ മിസൈലുകൾ ഐ.ഡി.എഫ് മിസൈൽ പ്രതിരോധ സംവിധാനം വഴി തകർത്തിട്ടുണ്ട്.
.
Footage of the aftermath of Iranian missile strikes in Tel Aviv. pic.twitter.com/QUTG6bR5Z7
— IRNA News Agency (@IrnaEnglish) June 14, 2025
.
ഇതിനിടെ ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ച വ്യോമപാത ജോർഡൻ തുറന്നു. പ്രാദേശിക സമയം രാവിലെ 7.30ന് വ്യോമപാത തുറന്നതായി സിവിൽ ഏവിയേഷൻ കമീഷൻ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചയും രാവിലെയുമായി ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ നൂറോളം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988