മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഇതിക, ആശ്വസിപ്പിക്കാനാകാതെ കുടുംബം; നെഞ്ചുപൊട്ടി രഞ്ജിതയുടെ നാട്ടുകാർ

പത്തനംതിട്ട: പ്രതീക്ഷകൾ അവസാനിപ്പിച്ചായിരുന്നു പത്തനംതിട്ട കലക്ടറേറ്റിൽനിന്ന് പുല്ലാട്ടെ വീട്ടിലേക്ക് ആ ഫോൺ എത്തിയത്. വീട്ടിലുള്ള അമ്മയോടും രഞ്ജിതയു‌ടെ രണ്ട് മക്കളോടും വിവരം എങ്ങനെ പറയുമെന്നറിയാതെ ബന്ധുക്കളെ വിഷമിപ്പിച്ചു. മരണവാർത്ത അറിയിച്ചതോടെ കുടുംബം തീരാദുഖത്തിലേക്കു വഴിമാറുകയായിരുന്നു.
.
രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസ് വിദ്യാർഥിയും മകൾ ഇതിക 7-ാം ക്ലാസ് വിദ്യാർഥിനിയുമാണ്. മുത്തശ്ശി തുളസിയെ കെട്ടിപ്പിടിച്ച് കരയുന്ന ഇതികയു‌ടെ ദൃശ്യം കൂടിനിന്നവരിൽ വലിയ നൊമ്പരകാഴ്ചയായി മാറി. മക്കളെ ആശ്വസിപ്പിക്കാൻ കഴിയാതെ തുളസിയും നെഞ്ചുപൊട്ടി കരഞ്ഞതോടെ നാട്ടുകാർക്കും സങ്കടം അടക്കാനായില്ല.
.
രഞ്ജിതയുടെ പിതാവ് ഗോപകുമാരൻ നായർ 5 വർഷം മുൻപ് മരിച്ചിരുന്നു. അഹമദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സായ രഞ്ജിത നായരും ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പുല്ലാട്ടെ കുടുംബ വീട്ടിലേക്ക് പ്രദേശവാസികൾ ഓടിയെത്തി. അസുഖബാധിതയായ രഞ്ജിതയുടെ അമ്മ തുളസിയും രഞ്ജിതയുടെ രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
.
അപകടത്തിൽപ്പെട്ട വിമാനത്തിൽ രഞ്ജിതയുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചിരുന്നെങ്കിലും പരുക്കുകളോടെ ആശുപത്രിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. പിന്നാലെയാണ് പത്തനംതിട്ട കലക്ടറേറ്റിൽ നിന്ന് രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!