വിമാനദുരന്തം: മരിച്ചവരിൽ നവവധുവും; ദാരുണാന്ത്യം ഭർത്താവിനടുത്തേക്കുള്ള ആദ്യയാത്രയിൽ

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരില്‍ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും. രാജസ്ഥാനിലെ ബലോതര ജില്ലയിലെ അരബ സ്വദേശിനിയായ ഖുഷ്ബു രാജ്പുരോഹിത് ആറുമാസം മുന്‍പ്, ജനുവരി 18-ന് ആണ് വിവാഹിതയായത്. ലണ്ടനില്‍ ഡോക്ടറായ വിപുല്‍ സിങ് രാജ്പുരോഹിതായിരുന്നു വരന്‍. (ചിത്രത്തിൽ ഖുഷ്ബു ബന്ധുവിനൊപ്പം)
.

വിവാഹശേഷം ഭര്‍ത്താവിനരികിലേക്കുള്ള ഖുഷ്ബുവിന്റെ ആദ്യയാത്ര, പക്ഷേ മരണത്തിലേക്കുള്ളതായി. രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അരബ സ്വദേശിനിയാണ് ഖുഷ്ബു രാജ്പുരോഹിത്. വിവാഹസേഷം ലൂണിയിലെ ഭര്‍തൃകുടുംബത്തിനൊപ്പമായിരുന്നു ഖുഷ്ബു താമസിച്ചിരുന്നത്. വ്യാഴാഴ്ചത്തെ വിമാനത്തില്‍ ലണ്ടനിലേക്ക് പോകാന്‍ ബുധനാഴ്ച അവര്‍ ലൂണിയില്‍നിന്ന് അഹമ്മദാബാദിലേക്ക് എത്തുകയായിരുന്നു. ഖുഷ്ബുവിനെ കൂടാതെ രാജസ്ഥാന്‍സ്വദേശികളായ മറ്റ് പത്തുപേരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തിൽ ഒരാൾ ഒഴികെ മുഴുവൻ പേരും മരിച്ചതായാണ് റിപ്പോർട്ട്.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!