വിമാന ദുരന്തത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷപ്പെട്ടത് എമർജൻസി എക്സിറ്റിലൂടെ ചാടിയതിനാൽ – വിഡിയോ
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തിയതായി വിവരം. 11 എ സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാർ (38) ആണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റിലൂടെ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് വിവരം. പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചു.
.
#planecrash #Ahmedabad #VijayRupani#Boeing787Dreamliner
The Sole Survivor in today’s plane crash.
Ramesh vishwakumar pic.twitter.com/SWh24B72uT— kevin lodhari (@kevinlodhari) June 12, 2025
.
വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം ബാക്കി 241 പേരും മരിച്ചതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. മരിച്ചവരിൽ പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിതയും ഉണ്ട്.
.
Heartbreaking 😭
Deeply shocked by the incident involving the Air India Ahmedabad-London flight near Ahmedabad airport. Hoping and praying for everyone’s safety. 🙏 #AirIndia #PlaneCrash #AhmedabadNews#Ahemdabad #AirIndia #vijayrupani#PlaneCrashGujarat pic.twitter.com/pkbSMxSmQp— 𝐼𝓃𝓃𝑜𝒸𝑒𝓃𝓉_𝑅𝒾𝓃𝒶𝓁 💫 (@Rinu2497) June 12, 2025
.
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
.
Air India’s AI171 (Ahmedabad- London) with around 242 passengers on board has reportedly crashed near #Ahmedabad (AMD) airport during take off. #planecrash #Airindia pic.twitter.com/sfaVy7mdf9
— Uday Shetty (@Udayshetty0) June 12, 2025
.
അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോയിങ്ങിന്റെ ഡ്രീം ലൈനര്‍ 787- 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസ് നടത്തുന്നവയില്‍ ഏറ്റവും അത്യാധുനിക യാത്രാവിമാനമെന്നാണ് ബോയിങ് 787- 8 നെ വിശേഷിപ്പിക്കുന്നത്.
.
വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988