അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപം എയർഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണു; അപകടം ടേക്ക് ഓഫിനിടെ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകർന്നുവീണു. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം.
.
We the people of India are with 0 civic sense.
Crowd only blocking the rescue operation after the Air India #PlaneCrash in Ahmedabad. 😡#AirIndia #Ahmedabad #AhmedabadPlaneCrashes— 𝑮𝒂𝒖𝒓𝒂𝒗 Singh (@IacGaurav) June 12, 2025
.
Video circulating reportedly shows the Air India 787 failing to climb moments after takeoff from Ahmedabad. https://t.co/YSgHTUH4ux pic.twitter.com/pQuykWQWva
— Breaking Aviation News & Videos (@aviationbrk) June 12, 2025
.
എയർഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനർ വിമാനമാണ് തകർന്നത്. വിമാനത്തിൽ 2 പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളുമുൾപ്പെടെ 230 യാത്രക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
.
#WATCH | Air India plane crash site in Gujarat’s Ahmedabad
Air India B787 Aircraft VT-ANB, while operating flight AI-171 from (Ahmedabad to Gatwick) has crashed immediately after takeoff from Ahmedabad. There were 242 people on board the aircraft, consisting of 2 pilots and 10… pic.twitter.com/QCF4fzFtpi
— ANI (@ANI) June 12, 2025
.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ വിമാനത്തിൻ്റെ പിറക് വശം മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാൽ വിവരങ്ങൾ ഓദ്യോഗികമല്ല.
.
വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
.
Air India AI171, a 787-8 Dreamliner, with around 242 passengers on board has reportedly crashed near Ahmedabad airport during take off. More details to follow. pic.twitter.com/k4HBIRHlQg
— Breaking Aviation News & Videos (@aviationbrk) June 12, 2025
.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തിൽപെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നതായാണ് ഡിജിസിഎ (Directorate General of Civil Aviation) അറിയിക്കുന്നത്.
.
#WATCH | Debris at Air India plane crash site in Ahmedabad; Fire Services and other agencies present at the site
Air India B787 Aircraft VT-ANB, while operating flight AI-171 from Ahmedabad to Gatwick, has crashed immediately after takeoff from Ahmedabad. There were 242 people… pic.twitter.com/zn3ZMsJjCi
— ANI (@ANI) June 12, 2025
.
Updating…
കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു…
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988