സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; പ്രവാസിക്ക് ദാരുണാന്ത്യം, ഭാര്യക്കും മകനും പരിക്ക്

റിയാദ്: സൗദി അറേബിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. എറണാകുളം കിഴക്കമ്പലം സ്വദേശി വാളയിൽ വീട്ടിൽ അജുപോൾ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ശനിയാഴ്ചയാണ് അപകടം നടന്നത്. പോളിന്റെ ഭാര്യ സ്മിത പരിക്കുകളോടെ ഷുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് വാരിയെല്ലിനാണ് പരിക്ക്. ഇളയ മകൻ എബിസൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇരുവരും റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്.
.
റിയാദിൽ നിന്നും നദീമിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. ഇതിനിടെ ഉറങ്ങിപ്പോയതോടെ വാഹനം മറിയുകയായിരുന്നു. പോലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.  മൂത്ത മകൻ നാട്ടിലാണ്. പോളിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്. 25 വർഷത്തോളമായി സൗദി വാട്ടർ കമ്പനിയിൽ ജീവനക്കാരനായിരുന്നു അജുപോൾ.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!