ഹജ്ജ് നിയന്ത്രണം അവസാനിച്ചു; സൗദിയിലേക്ക് വീണ്ടും ഉംറ, സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങി

റിയാദ്: സൗദിയിലേക്ക് വീണ്ടും ഉംറ, സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങി. ഉംറ വിസക്കാർക്ക് നാളെ (ജൂണ് 11) മുതൽ സൗദിയിലേക്ക് പ്രവേശിച്ചു തുടങ്ങാം. സന്ദർശക വിസക്കാർക്ക് നേരത്തെയുണ്ടായിരുന്ന ഒരു വർഷത്തേക്കുള്ള വിസകളും ലഭ്യമായി തുടങ്ങി.
.
ഇന്നലെ മുതൽ ഉംറ വിസകൾ അനുവദിച്ചു തുടങ്ങി. നേരത്തെ പ്രഖ്യാപിച്ചിരുന്നതാണിത്. സൗദിയിലുള്ളവർക്കും വിദേശത്തുള്ളവർക്കും നാളെ മുതൽ മക്കയിലേക്ക് ഉംറക്കായി എത്താം. എന്നാൽ ഹാജിമാർ മക്കയോട് വിടപറഞ്ഞ് പോകാൻ ഒരു മാസത്തോളം സമയമെടുക്കും. അതുവരെ കനത്ത തിരക്ക് ഹറമിലുണ്ടാകും.
.
ഉംറ വിസക്കൊപ്പം നേരത്തെ നിർത്തി വെച്ചിരുന്ന സന്ദർശക വിസകളും പുനഃസ്ഥാപിച്ചു. ഒരു വർഷം കാലാവധിയുള്ള മൂന്ന് മാസം അടുപ്പിച്ച് നിൽക്കാവുന്ന ഫാമിലി വിസിറ്റ് വിസകളും ഇന്നലെ രാത്രി മുതൽ ലഭ്യമായി തുടങ്ങി. നേരത്തെ ഹജ്ജിന് മുന്നോടിയായി ഇവ നിർത്തി വെച്ചിരുന്നു. വിസ സ്റ്റാമ്പിങിന് വിഎഫ്എസിൽ അപ്പോയിന്റ്‌മെന്റും നിലവിൽ ലഭിക്കുന്നുണ്ട്. ഓൺലൈൻ വഴി വിസിറ്റ് വിസ പുതുക്കുന്ന  സംവിധാനവും ഉടൻ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!