ബലിപെരുന്നാൾ അവധിയിൽ സർക്കാർ തിരുത്ത്; സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (06.06.2025 വെള്ളിയാഴ്ച) അവധി. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്.ബിന്ദു എന്നിവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
.
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള സ്കൂളുകൾക്ക് നാളെയും (ജൂൺ 6 വെള്ളി)അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അവധി പ്രൊഫഷനൽ കോളേജുകൾക്കും ബാധകമാണ്.
.
വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ചയിലെ കലണ്ടർ അവധിക്ക് പകരം ശനിയാഴ്ച ഒരു ദിവസം മാത്രം അവധിയെന്ന രീതിയിലായിരുന്നു സർക്കാർ ഉത്തരവ്. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നു. സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഇതോടെയാണ് നാളെയും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. പുതിയ ഉത്തരവനുസരിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായിരിക്കും.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.