കേരളത്തിൽ ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രം; നാളത്തെ അവധി മാറ്റി, വെള്ളി പ്രവൃത്തിദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ ബലിപെരുന്നാള്‍ അവധിയില്‍ മാറ്റം. ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ശനിയാഴ്ചയായതോടെയാണ് അവധിദിനം മാറ്റിയത്. ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍.
സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഒരു ദിവസം മാത്രമാണ് അനുവദിച്ചത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.