`കഞ്ചാവിൻ്റെ അംശം, ഈ മിഠായി കഴിക്കരുത്’, നിർദേശവുമായി ഭക്ഷ്യസുരക്ഷ വിഭാഗം
മസ്കറ്റ്: ഒമാനിൽ`ഹാരിബോ ഹാപ്പി കാൻഡി കോള ഫിസ്സ്’ എന്ന മിഠായി ഉൽപ്പന്നം ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ നിർദേശം. ഈ ഉൽപ്പന്നത്തിൽ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുള്ളതിനാലാണ് ഉൽപ്പന്നം വാങ്ങി ഉപയോഗിക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. കോളയുടെ രുചിയിൽ വിപണികളിൽ ലഭ്യമാകുന്ന ഈ ഉൽപ്പന്നത്തിന്റെ നിർമാതാക്കൾ ഹരിബോ ഹാപ്പി ജിഎംബിഎച്ച് & കമ്പനി കെജി ആണ്. 2026 ജനുവരി വരെ കാലാവധിയുള്ള 1000ഗ്രാം പാക്കറ്റിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്.
.
ഡച്ച് ഫുഡ് ആൻഡ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർന്നുവന്നത്. തുടർന്നാണ് ഒമാനിലുടനീളം വിപണികളിൽ നിന്നും ഈ ഉൽപ്പന്നം ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകിയത്. ഈ ഉൽപ്പന്നം നെതർലൻഡ്സിൽ നിന്നുള്ളതാണ്. ഇതോടെ ഒമാനിലേക്ക് ഉൽപ്പന്നം കൊണ്ടുവരുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.