ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന, ആ കാഴ്ച കണ്ട് ഞെട്ടി; ടിപ്പർ ലോറികളിൽ ഒളിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമം, സ്ത്രീകളടക്കം 108 വിദേശികളും 3 സ്വദേശികളും പിടിയിൽ – വിഡിയോ

മക്ക: ടിപ്പർ ലോറികളിൽ ഒളിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമിച്ച വിസിറ്റ് വിസക്കാരായ 108 വിദേശികളും അവരെ കൊണ്ടുപോയ മൂന്ന് സൗദി പൗരന്മാരും അറസ്റ്റിലായി. ഹജ്ജ് സുരക്ഷാസേനയാണ് പിടികൂടിയത്.
.
നിരവധി സ്ത്രീകളും കൂട്ടത്തിലുണ്ട്. ലോറികളുടെ ലോഡ് കയറ്റുന്ന ഭാഗത്ത് ഒളിപ്പിച്ചാണ് സൗദി ഡ്രൈവർമാർ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. മക്കക്ക് സമീപം ഒരു കോമ്പൗണ്ടിനുള്ളിൽ എത്തിച്ച് ഒരുമിച്ച് കൂട്ടിയ ശേഷം മക്കയിലേക്ക് കടത്താനായിരുന്നു ശ്രമം. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയത്. ഉടൻ ഹജ്ജ് സുരക്ഷാസേന സ്ഥലത്ത് എത്തി വളഞ്ഞ് പിടികൂടുകയായിരുന്നു.
.


.
ഹജ്ജ് സമയത്ത് മക്കയിൽ പ്രവേശിക്കാൻ പെർമിറ്റ് ലഭിക്കാത്ത വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. പെർമിറ്റില്ലാത്ത വാഹനങ്ങൾ മക്കയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചതായും ഞായറാഴ്ച (ജൂൺ ഒന്ന്) മുതൽ നിരോധനം പ്രാബല്യത്തിൽ വന്നതായും ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
.


.

അനധികൃത വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് നിരോധിക്കാനുള്ള തീരുമാനം സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഗതാഗത വക്താവ് കേണൽ മൻസൂർ അൽശഖ്റ പറഞ്ഞു. ഹജ്ജ് തീർഥാടനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം കൂടുതൽ ശക്തമാക്കി. പ്രവേശന കവാടങ്ങളിൽ പരിശോധന തുടരുകയാണ്.
.

നിയമലംഘകരെ പിടികൂടുകയും തടവ്, പിഴ, നാടുകടത്തൽ, രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കൽ എന്നിവ ഉൾപ്പെടെയുള്ള ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. തീർഥാടകർക്ക് കർമങ്ങൾ നിർവഹിക്കുമ്പോൾ സുരക്ഷിതത്വം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും എല്ലാ പൗരന്മാരും വിദേശികളും പാലിക്കേണ്ടതിെൻറ ആവശ്യകത ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

 

Share
error: Content is protected !!