സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; രണ്ട് പേർ പിടിയിലായതായി സൂചന

ബീഷ: സൗദി അറേബ്യയിലെ ബിഷയിൽ മലയാളിടെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിലായതായി സൂചന. കാസർകോട് ബദിയടുക്ക സ്വദേശി എ.എം. ബഷീറിനെ (41) യാണ് കഴിഞ്ഞ ദിവസം അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയത്. (ചിത്രത്തിൽ കൊല്ലപ്പെട്ട ബഷീർ). സംഭവത്തിൽ രണ്ട് കൗമാരക്കാർ റിയാദിൽ പിടിയിലായി. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചതെന്നാണ് സൂചന.
.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി ഏറെ വൈകി ബിഷ നാഗിയയിലെ താൻ താമസിക്കുന്ന കെട്ടിടത്തിന് സമീപം കാർ കഴുകുകയായിരുന്ന ബഷീറിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു.  വെടിയൊച്ച കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോൾ ബഷീർ തന്റെ കാറിന്റെ ഡിക്കിയുടെ ഭാഗത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ബിഷയിലെ മാലിക് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. അക്രമികൾ സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടിരുന്നു. തലേദിവസം രാത്രി കടയിൽ നിന്ന് ഭക്ഷണം വാങ്ങി റൂമിലേക്ക് മടങ്ങിയ ബഷീറിനെ അവസാനമായി കണ്ടവർ നൽകിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.
.
കഴിഞ്ഞ 13 വർഷത്തിലേറെയായി സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബഷീർ. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും സൗദിയിലെ പ്രവാസി സമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കാസർകോട് ബദിയടുക്കയിലെ ഏണിയാടി സ്വദേശിയായ ബഷീറിന് ഭാര്യ നസ്രിയ ബീഗവും, ഫിദ, മുഹമ്മദ്, ആദിൽ എന്നീ മക്കളുമുണ്ട്. അബൂബക്കർ, അസൈനാർ, കരീം, റസാഖ് എന്നിവരാണ് സഹോദരങ്ങൾ.
.
ബഷീറിന്റെ മൃതദേഹം നിലവിൽ ബിഷയിലെ മാലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനായി ബന്ധുക്കളും സാമൂഹിക പ്രവർത്തകരും സൗദിയിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. പ്രവാസലോകത്ത് നടന്ന ഈ ദാരുണമായ സംഭവം പ്രവാസികളേയും നാട്ടുകാരേയും ആശങ്കയിലും ദുഃഖത്തിലുമാക്കി.
.

ഇതുംകൂടി കേൾക്കുക…

.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!