‘ലീഗിന്‍റെ വിശ്വാസ്യത കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു, സതീശന് ഏകാധിപത്യ പ്രവണത’; ലീഗ് യോഗത്തിൽ കടുത്ത വിമർശനം
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം. സതീശന്‍ ശൈലി മയപ്പെടുത്തണമെന്ന് നേതാക്കള്‍ പറഞ്ഞു. കെ.എം ഷാജി, എം.കെ മുനീര്‍ അടക്കമുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്.
പി.വി അന്‍വറിനെ യുഡിഎഫിനൊപ്പം കൂട്ടണമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. വിമശനങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ശരിവെച്ചു. വിഷയം കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ ശ്രദ്ധയിപ്പെടുത്താനും യോഗം തീരുമാനിച്ചു.
.
വിഡി സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു. പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നത്.
.
പ്രശ്നപരിഹാരത്തിന് ഇനി കെ സി വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയര്‍ന്നു. വിഡി സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോൺഗ്രസ് കളഞ്ഞു കുളിച്ചു. 2026 ലെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും അഭിപ്രായമുയര്‍ന്നു.
.
നിലമ്പൂരില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുക എന്നത് തന്നെയായിരുന്നു യോഗത്തിന്റെ പ്രധാന ഉദ്ദേശ്യം. നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവ് ആയ അഭിപ്രായങ്ങളും ചര്‍ച്ചകളുമാണ് യോഗത്തിലുണ്ടായത്. ഏതെങ്കിലും നേതാക്കളെ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ള ഒന്നും ഉണ്ടായിട്ടില്ല. ആ രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
.
പി.വി അന്‍വറിന്റെ മുന്നണി സഹകരണം സംബന്ധിച്ച നിലപാടില്‍ യുഡിഎഫില്‍ വ്യത്യസ്ത സ്വരം ഉയര്‍ന്നിരുന്നു. അന്‍വര്‍ അധ്യായം അടച്ചെന്ന് വി.ഡി സതിശന്നും ചര്‍ച്ചയില്ലെന്ന് പി.കെ കുഞ്ഞാലികുട്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞു. നാമനിര്‍ദേശം പിന്‍വലിക്കുന്ന ദിനം വരെ കാത്തിരിക്കുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം.
യുഡിഎഫുമായി വിലപേശല്‍ തുടര്‍ന്നുകൊണ്ടിരുന്ന പി.വി അന്‍വറുമായി ഒരു ചര്‍ച്ചയും വേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.