പാലുവാങ്ങാനായി റോഡരികിൽ നിൽക്കുന്നതിനിടെ അപകടം; ജീപ്പിടിച്ച് 19കാരിക്ക് ദാരുണാന്ത്യം
കമ്പളക്കാട് (വയനാട്): പാൽ വാങ്ങാനായി റോഡരികിൽ കാത്തിരുന്ന 19 വയസുകാരി നിയന്ത്രണം വിട്ടെത്തിയ ക്രൂയിസർ ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുക ദിൽഷാനയാണ് മരിച്ചത്.
കമ്പളക്കാട് പള്ളിമുക്കിന് സമീപമാണ് അപകടം. കോഴിക്കോടു ഭാഗത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് ഇടിച്ചത്.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ദിൽഷാന. കമ്പളക്കാട് പുത്തൻതൊടുക വീട്ടിൽ ഹാഷിമിന്റെയും ആയിഷയുടെയും മകളാണ്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
A/C Room
Play area
Homely food
8am to 6pm
For More info
949780 8988
871471 8988
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.