തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ യുഡിഎഫ് തീരുമാനം; വഴങ്ങാതെ പി.വി അൻവർ
നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനം. യുഡിഎഫ് ഏകോപന സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. യുഡിഎഫ് സ്ഥനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കും. പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും ചുമതലപ്പെടുത്തി. യോഗത്തിൽ അൻവറിനെ ചേർത്ത് നിർത്തണമെന്ന് മുസ്ലീം ലീഗ് ശക്തമായി ആവശ്യപ്പെട്ടു.
.
യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അൻവർ നടത്തിയ പ്രസ്താവനകൾ ശരിയായില്ലെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം അൻവറിനെ അറിയിച്ചിട്ടുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് ആരെ നിറുത്തിയാലും പിന്തുണക്കുമെന്ന് അൻവർ നേരത്തെ മാധ്യമങ്ങളിലൂടെ തന്നെ പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആര്യാടൻ ഷൌക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനിച്ചത്. എന്നാൽ അതിന് ശേഷം സ്ഥാനാർത്ഥിക്കെതിരെ അൻവർ രംഗത്ത് വരികയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അൻവറുമായി ടെലിഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ യോജിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇക്കാര്യം അൻവറിനെ അറിയിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
.
ആര്യാടൻ ഷൌക്കത്തിനെതിരെ നടത്തിയ പ്രസ്താവനകൾ പിൻവലിക്കണമെന്നും അൻവറിനോട് ആവശ്യപ്പെട്ടതായി അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. അത് പിൻവലിച്ചാൽ ഇപ്പോഴും തുടർന്നങ്ങോട്ടും തൃണമൂൽ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമായി അംഗീകരിച്ച് മുന്നോട്ട് പോകാമെന്ന തീരുമാനവും അൻവറിനെ അറിയിച്ചുവെന്ന് അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ യുഡിഎഫ് തീരുമാനത്തോട് അൻവർ ഇപ്പോൾ അനൂകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നും, എങ്കിലും വരും ദിവസങ്ങളിൽ അൻവറിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുർ പ്രകാശ് പറഞ്ഞു.
.
എന്നാൽ അൻവറുമായുള്ള സമവായ നീക്കങ്ങൾ പാളുന്നതായാണ് റിപ്പോർട്ടുകൾ. യുഡിഎഫ് തീരുമാനത്തിൽ അൻവർ തൃപ്തനല്ലെന്നാണ് പുറത്ത് വരുന്ന വിവരം. അസോസിയേറ്റ് അംഗമെന്ന തീരുമാനം അൻവർ അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. നിലമ്പൂരിൽ മത്സരത്തിന് തയ്യാറെടുക്കുകയാണ് അൻവർ എന്നാണ് ലഭിക്കുന്ന സൂചന. നാളെ രാവിലെ വാർത്താ സമ്മേളനത്തിൽ അൻവർ നിർണായക തീരുമാനങ്ങൾ പുറത്ത് വിടും. അൻവർ നിലപാട് കടുപ്പിച്ചതോടെ ഇന്ന് ചേർന്ന യുഡിഎഫ് ഏകോപന സമിതിയുടെ ചർച്ചകളും തീരുമാനങ്ങളും ഫലം കാണാതെപോയി.
Updating…
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.