പ്രവാസി വീട്ടമ്മ സൗദിയിൽ മരിച്ചു

ദമ്മാം: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശിനി പല്ലിശ്ശേരി റോഡ്, ചക്കാലക്കൽ സൂസി ഫ്രാൻസിസ് ചക്കാലക്കൽ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അസുഖബാധിതയായി ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.
.
ഭർത്താവ് ഫ്രാൻസിസ് ജോർജ് ദമാമിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. മക്കൾ: രശ്മി റീറ്റ ഫ്രാൻസിസ്, രേഷ്മ ഫിലോമിന ഫ്രാൻസിസ്. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇന്ന് രാത്രി ദമ്മാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!