സൗദിയിലെത്തിയിട്ട് എട്ട് മാസം: നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് മോഹം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി

അൽകോബാർ: പ്രവാസി മലയാളി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ, മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉന്മേഷ് ഇടവൻ പുലിയചെറിയത്താണ് (45) മരിച്ചത്. അൽകോബാറിലെ വാട്ടർ കമ്പനിയിൽ വാച്ച്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി സ്ഥലത്ത് ഉന്മേഷിനെ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
.
8 മാസം മുൻപ് നാട്ടിൽ നിന്നും തൊഴിൽ തേടി സൗദിയിൽ എത്തിയ ഉന്മേഷ് ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് ദാരുണ അപകടം. ടാങ്കർ ലോറി ഇദ്ദേഹത്തിന്റെ ശരീരത്തിൽ കൂടി കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം.
.
സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോക കേരളസഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കും.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!