സൗദിയിലും യുഎഇയിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിൽ ആറ് ദിവസം വരെ അവധി

അബുദാബി: സൗദിയിലും യുഎഇയിലും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇയിലെ പൊതുമേഖലയ്ക്ക് ഈ വര്‍ഷത്തെ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് അധികൃതരാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും.
.
സൗദിയിലെ സ്വകാര്യ മേഖലക്കും, ലാഭേച്ഛയില്ലാത്ത മേഖലകളിലെ ജീവനക്കാർക്കും ഈദുൽ അദ്‌ഹ അവധി നാല് ദിവസമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 2025 ജൂൺ 5 വ്യാഴാഴ്ച (ദുൽഹിജ്ജ 9, 1446 ഹിജ്‌റ) അറഫ ദിനം മുതൽ അവധി ആരംഭിക്കും. അതിനോടൊപ്പം വാരാന്ത്യ അവധിയായ വെള്ളിയും ശനിയും കൂടി വരുന്നതോടെ ആറ് ദിവസം അവധി ലഭിക്കും.
.
സൗദി അറേബ്യയിലെ സുദൈറിൽ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ തുടർന്ന് ബലിപെരുന്നാൾ ജൂൺ ആറിനായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. അറഫ ദിവസം വ്യാഴാഴ്ചയാണ്. ഒമാൻ അടക്കം ഗൾഫ് രാജ്യങ്ങളിലും ജൂൺ ആറിനായിരിക്കും ബലി പെരുന്നാൾ.

.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!