ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6ന് ബലിപെരുന്നാൾ, 5ന് അറഫ സംഗമം

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ (മെയ് 28 ബുധനാഴ്ച) യാണ് ദുൽഹജ്ജ് ഒന്ന് ആരംഭിക്കുക. ഇതനുസരിച്ച് ജൂൺ 5നായിരിക്കും അറഫാ ദിനം. ജൂണ് ആറിന് ബലി പെരുന്നാൾ ആഘോഷിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം പുറത്തിറങ്ങും.
.
ഒമാനിലും ഇന്ന് മാസപ്പിറ ദൃശ്യമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂണ് 6ന് വെള്ളിയാഴ്ചയാണ് ബലിപെരുന്നാൾ ആഘോഷിക്കുക. മറ്റു ഗൾഫ് രാജ്യങ്ങളിൽ സൗദിയിലേതിന് സമാനമായി  ജൂണ് 6ന് തന്നെ ബലിപ്പെരുന്നാൾ ആഘോഷിക്കും.

സൗദി അറേബ്യയില്‍ ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുസ്ലിംകളോട് സുപ്രീം കോടതി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മാസപ്പിറവി നിരീക്ഷണ സമിതി മാസപ്പിറവി നിരീക്ഷിക്കാനായി പ്രത്യേക സൌകര്യങ്ങളും ഒരുക്കിയിരുന്നു.

ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ തുടക്കവും ബലി പെരുന്നാളും ഉള്‍പ്പെടെയുള്ളവയുടെ തീയ്യതി കണക്കാക്കാനാണ് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
.


.
കേരളത്തിൽ എവിടെയും ഇന്ന് മാസപ്പിറ ദൃശ്യമായില്ല. അതിനാൽ വ്യാഴാഴ്ച ആയിരിക്കും ദുൽഹിജ്ജ ഒന്ന് ആയി കണക്കാക്കുക. ഉദുഹിയ്യത്ത് (ബലി) കർമത്തിൽ പങ്കെടുക്കുന്നവർ വ്യാഴാഴ്ച മുതൽ ബലി അറുക്കുന്നത് വരെ മുടിയും നഖവും നീക്കം ചെയ്യാൻ പാടില്ല. ബലിപെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!