ഹെയര്‍ ട്രാന്‍സ്പ്ലാൻ്റിന് പിന്നാലെ മരിച്ചത് രണ്ട് യുവാക്കള്‍; പ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി
ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജീനിയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ‘എംപയര്‍ ക്ലിനിക്ക്’ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ് തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു.
.
വിനീത് കുമാര്‍ ദുബെ, മായങ്ക് ഖട്ടിയാര്‍ എന്നിവരുടെ മരണത്തിലാണ് ഡോ. അനുഷ്‌ക തിവാരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ബിഡിഎസ് ബിരുദധാരിയായ അനുഷ്‌ക തിവാരിയുടെ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പാന്റ് ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും അണുബാധയുണ്ടായെന്നും മരണം സംഭവിച്ചെന്നുമായിരുന്നു പരാതി.
.
കാന്‍പുര്‍ സ്വദേശിയായ വിനീത് ദുബെയുടെ മരണത്തില്‍ ഭാര്യ ജയ ത്രിപാഠിയാണ് ദന്തഡോക്ടര്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. മാര്‍ച്ച് 13-ന് ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായ വിനയ് ദുബെയ്ക്ക് ഇതിനുപിന്നാലെ അണുബാധയും വേദനയും അനുഭവപ്പെട്ടെന്നായിരുന്നു പരാതി. യുവാവിന്റെ മുഖം തടിച്ചുവീര്‍ത്തതായും ഇതിനുപിറ്റേദിവസം മരണം സംഭവിച്ചെന്നുമായിരുന്നു ആരോപണം.
.
വിനയ് ദുബെയുടെ മരണം വാര്‍ത്തായയതോടെയാണ് ഫറൂഖാബാദ് സ്വദേശിയായ അഖില്‍ കുമാറും തന്റെ സഹോദരന്റെ മരണത്തില്‍ ക്ലിനിക്കിനെതിരേ രംഗത്തെത്തിയത്. സഹോദരനായ മായങ്ക് ഖട്ടിയാര്‍ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സ തേടിയിരുന്നതായും ഇതിനുപിന്നാലെ മുഖം വീര്‍ക്കുകയും നെഞ്ചുവേദന അനുഭവപ്പെടുകയുംചെയ്തെന്നും മരണം സംഭവിച്ചെന്നുമായിരുന്നു പരാതി. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ഈ സംഭവം. രണ്ട് മരണങ്ങളിലും പോലീസ് കേസെടുത്തതോടെ അനുഷ്‌ക തിവാരി ഒളിവില്‍പോവുകയായിരുന്നു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക