മകൻ സ്കൂളിൽ നിന്നെത്തിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന ഉമ്മയെ; സൗദിയിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ജുബൈൽ: മലയാളി യുവതിയെ സൗദിയിലെ ജുബൈലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലയമ്മ സ്വദേശി കരിമ്പലങ്ങോട്ട് റുബീന (35 വയസ്സ്) ആണ് മരിച്ചത്. ആർ ഇ സി മുക്കം സ്വദേശി മുത്താലം അബ്ദുൽ മജീദ് (മണി) ന്റെ ഭാര്യയാണ് മരിച്ച റൂബീന. ജുബൈലിലെ എസ് എം എച്ച് കമ്പനിയിലാണ് ഭർത്താവായ അബ്ദുൽ മജീദിന് ജോലി .
.
ഇന്ന് ഉച്ചക്ക് ശേഷം സ്കൂളിൽ നിന്നെത്തിയ മകൻ വാതിലിൽ തട്ടിവിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടർന്ന് മറ്റുള്ളവരുടെ സഹായത്തോടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ റുബീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയാൻ അബ്ദുൽ മജീദ്, അംജദ് അബ്ദുൽ മജീദ് എന്നിവരാണ് മക്കൾ.
.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഐസിഎഫ്, കെഎംസിസി തുടങ്ങിയ സംഘടനാ പ്രവർത്തകർ നിയമ നടപടികൾ പൂർത്തിയാക്കിവരികയാണ്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക