‘എന്തിനാടാ മുഖംപൊത്തുന്നേ’; അമ്മ പുഴയിലെറിഞ്ഞ് കൊന്ന കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് നേരേ തെളിവെടുപ്പിനിടെ പാഞ്ഞടുത്ത് നാട്ടുകാർ
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയും അടുത്ത ബന്ധുവായ പ്രതിയുമെല്ലാം താമസിച്ചിരുന്ന വീട്ടിലാണ് പോലീസ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതിക്ക് നേരേ നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നു. പ്രതിയെ ആക്രമിക്കാനും ശ്രമമുണ്ടായി.
.
മുഖം പൊത്തിക്കൊണ്ടാണ് 36-കാരനായ പ്രതി പോലീസ് ജീപ്പില്‍നിന്ന് പുറത്തിറങ്ങിയത്. ഇതോടെ ‘എന്തിനാടാ മുഖം പൊത്തുന്നേ’ എന്നുചോദിച്ച് നാട്ടുകാര്‍ പ്രതിക്ക് നേരേ ആക്രാശിച്ച് പാഞ്ഞടുത്തു. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തി. ആ കുഞ്ഞിനോട് എങ്ങനെ ഇത് ചെയ്യാന്‍ തോന്നിയെന്നായിരുന്നു സ്ഥലത്തുണ്ടായിരുന്ന പല സ്ത്രീകളും കരഞ്ഞുകൊണ്ട് ചോദിച്ചത്. പ്രതിയെ ആക്രമിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ പോലീസ് ഇടപെട്ടാണ് നാട്ടുകാരെ തടഞ്ഞ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം മടങ്ങി.
.
കഴിഞ്ഞദിവസം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം പുലര്‍ച്ചെ പ്രതിയുടെ അച്ഛന്‍ മരിച്ചതിനാലും നാട്ടുകാരുടെ പ്രതിഷേധവും കണക്കിലെടുത്ത് തെളിവെടുപ്പ് ഞായറാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. പ്രതിയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും.
.
മെയ് 20-നാണ് അമ്മയ്‌ക്കൊപ്പം അങ്കണവാടിയില്‍നിന്ന് പോയ മൂന്നരവയസ്സുകാരിയെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ മൂഴിക്കുളം പാലത്തിന് സമീപത്തുനിന്ന് കുഞ്ഞിനെ പുഴയിലെറിഞ്ഞതായി അമ്മ മൊഴിനല്‍കി. തിരച്ചില്‍ പുഴയില്‍നിന്ന് മൃതദേഹവും കണ്ടെടുത്തു. എന്നാല്‍, കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ മറ്റൊരു ക്രൂരത കൂടി പുറത്തറിഞ്ഞു. മരിച്ച പെണ്‍കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവിന്റെ അടുത്തബന്ധുവായ 36-കാരനാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായത്. ഇതോടെ ഇയാളെ ചോദ്യംചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക