വെെദ്യുത ലെെൻ പൊട്ടിവീണു; തോട്ടിൽ കുളിക്കാനിറങ്ങിയ സഹോദരന്മാരായ കുട്ടികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു
കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയില്‍ വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീണതിന് പിന്നാലെയായിരുന്നു അപകടം. നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിലായിരുന്നു സംഭവം.
.
ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതിമാരുടെ മക്കളായ നിതിന്‍ ബിജു (14), ഐവിന്‍ ബിജു (10) എന്നിവരാണ് മരിച്ചത്. കോടഞ്ചേരി അങ്ങാടിയില്‍ മീന്‍ കച്ചവടം നടത്തുന്നയാളാണ് ബിജു. (ചിത്രത്തിൽ നിധിൻ, ഐവിൻ)
കുട്ടികള്‍ ഞായറാഴ്ച വൈകീട്ട് തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം മേഖലയില്‍ പൊടുന്നനെ അതിശക്തമായ കാറ്റും മഴയുമുണ്ടായി. ശക്തമായ കാറ്റില്‍പ്പെട്ട് തോടിന് സമീപത്തുനിന്ന ഒരു തേക്കുമരം വൈദ്യുതിലൈനിന് മുകളിലേക്ക് മറിഞ്ഞു വീണു. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീഴുകയും കുട്ടികള്‍ക്ക് വെള്ളത്തിൽ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയും ആയിരുന്നു.
.
ലൈന്‍ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ച് കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പിന്നിട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക