ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ

തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അഫാന്‍ ചികിത്സയിലുള്ളത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് വിവരം.
.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വെച്ച് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജയിലില്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് പ്രതിയെ താമസിപ്പിച്ചിരുന്നത്. ഞായറാഴ്ച ജയിലില്‍ പ്രതികളെ സിനിമ കാണിക്കുന്ന പതിവുണ്ട്. ഇതനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ അഫാനെ ടിവി കാണിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ശൗചാലയത്തില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ടിവി കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ശൗചാലയത്തില്‍ കയറിയ അഫാന്‍ അവിടെ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. ശൗചാലയത്തില്‍നിന്ന് പ്രതിയുടെ നിലവിളി കേട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് കുരുക്കഴിച്ച് പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
.
ഫെബ്രുവരി 24-നാണ് റഹീം-ഷെമി ദമ്പതിമാരുടെ മൂത്തമകനായ അഫാന്‍(23) കുടുംബത്തിലെ നാലുപേരെയും പെണ്‍സുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തിയത്. മുത്തശ്ശി സല്‍മാ ബീവി(95), സഹോദരന്‍ അഫ്സാന്‍(14), പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ കൊലപ്പെടുത്തിയത്.
.

മാതാവ് ഷെമിയെയും അഫാന്‍ ക്രൂരമായി ആക്രമിച്ചിരുന്നു. മാതാവ് മരിച്ചെന്ന് കരുതി അഫാന്‍ ഇവരെ മുറിയില്‍ പൂട്ടിയിട്ടു. എന്നാല്‍, കൊലപാതകവിവരം പുറത്തറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഷെമിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സാമ്പത്തികബാധ്യതയും കടം വീട്ടാന്‍ കഴിയാതിരുന്നതും ബന്ധുക്കള്‍ സഹായിക്കാതിരുന്നതുമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നായിരുന്നു പ്രതിയുടെ മൊഴി.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!