വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം. പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ഉണക്കാനിട്ട തുണി കഴുത്തിൽ കെട്ടിയാണ് ആത്മഹത്യ ശ്രമം നടത്തിയതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
.
തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതിന് മുന്നേയും അഫാൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അഫാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടുത്തസുരക്ഷയോട് കൂടയാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അസാധാരണമായ ചില ശബ്ദം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥനാണ് ആത്മഹത്യാശ്രമം കണ്ടത്
.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.
.
രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അഫാന്റെ മാതാവ് ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഗുരതരാവസ്ഥ തരണം ചെയ്തത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക