ബലിപെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത; അറഫ സംഗമം ജൂൺ 5ന്, ദുൽഹജ്ജ് മാസത്തിന് മെയ് 28ന് തുടക്കമാകും
ഈ വർഷത്തെ ബലി പെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത. യുഎഇയിലെ എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ മാസം 28ന് ദുൽഹജ് ഒന്ന് ആകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങിനെ വന്നാൽ ജൂൺ 5നായിരിക്കും അറഫാ ദിനം. ജൂണ് ആറിന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ആഘോഷിക്കാനാണ് സാധ്യത.
.
ജ്യോതിശാസ്ത്ര കണക്കുകകൾ പ്രകാരമാണ് ഇബ്രാഹിം അൽ ജർവാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചതിനു ശേഷമേ അന്തിമ തീയതി സ്ഥിരീകരിക്കുകയുള്ളൂ.
കുവൈത്തിൽ 5 ദിവസം പെരുന്നാൾ അവധിയായിരിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ യുഎഇയിലും സൌദിയിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നൽകാൻ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്നി ഹാജറയുടെയും ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക