‘ഉഷയെ ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയാർ’; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുടുംബ ഗ്രൂപ്പിൽ മെസ്സേജ് അയച്ച് ഭർത്താവ്
പാലക്കാട്: തൃത്താലയില്‍ കിടപ്പിലായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന് 62കാരന്‍. തൃത്താല അരീക്കാട് സ്വദേശി മുരളീധരന്‍ ആണ് ഭാര്യ ഉഷ നന്ദിനിയെ (57) കൊലപ്പെടുത്തിയത്. (ചിത്രത്തിൽ കൊല്ലപ്പെട്ട ഉഷ നന്ദിനി). കിടപ്പിലായ ഭാര്യയെ രാവിലെ ഒമ്പത് മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക വിവരം മുരളീധരന്‍ തന്നെയാണ് ബന്ധുക്കളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അയച്ചത്. ‘ഉഷ മരിച്ചു, ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയാർ’ എന്ന് ബന്ധുക്കളെ വാട്സ് ആപ്പ് ഗ്രുപ്പിലൂടെ അറിയിക്കുകയായിരുന്നു.
ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. ഉഷ മാസങ്ങളായി തളർന്നു കിടപ്പിലായിരുന്നു. ഷൊർണ്ണൂർ ഡിവൈഎസ്പി മനോജ്കുമാർ, തൃത്താല എസ്ഐഎന്നിവർ സ്ഥലത്തെത്തി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.