പോലീസിനെ വെട്ടിച്ചുകടന്നു കളയാന്‍ ശ്രമിച്ചു; സാഹസിക നീക്കത്തിലൂടെ 300 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി
രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയില്‍ കാറില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 300 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ കൈയില്‍നിന്നും പിടിച്ചെടുത്തത്. ഫറോക്ക് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ രാമനാട്ടുകര പാലത്തിനടിയില്‍വെച്ചാണ് യുവാക്കള്‍ പിടിയിലായത്.
.
മുഹമ്മദ് നവാസ്, ഇംത്യാസ് എന്നിവരാണ് അറസ്റ്റിലായത്. (ചിത്രത്തിൽ മുഹമ്മദ് നവാസ്, ഇംതിയാസ് എന്നിവർ). ബാംഗ്ലൂരില്‍നിന്നും കോഴിക്കോട്ടേക്ക് വലിയ അളവില്‍ എംഡിഎംഎ എത്തിക്കുന്നതില്‍ പ്രധാനിയാണ് അറസ്റ്റിലായവരില്‍ ഒരാളായ മുഹമ്മദ് നവാസ്.
ഡാന്‍ സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ നാളായി നവാസ് നിരീക്ഷണത്തില്‍ ആയിരുന്നു. വാഹന പരിശോധന നടക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച കാര്‍ വളരെ സാഹസികമായാണ് അന്വേഷണ സംഘം തടഞ്ഞു നിര്‍ത്തിയത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.