കിടപ്പിലായ അമ്മയെ മദ്യലഹരിയിലെത്തിയ മകൻ ആക്രമിച്ച് ചവിട്ടിക്കൊന്നു
തിരുവനന്തപുരം: മദ്യലഹരിയില്‍ മകന് അമ്മയെ ചവിട്ടിക്കൊന്നു. തേക്കട ഭൂതകുഴി പുത്തന്‍വീട്ടില്‍ ഓമന(75)യെയാണ് മകന് സന്തോഷ് എന്ന മണികണ്ഠന്(50) മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
.
ചൊവ്വാഴ്ച രാത്രി 7.30-ഓടെ മദ്യപിച്ചെത്തിയ സന്തോഷ് ഓമനയെ മര്‍ദിക്കുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പത്തുമണിയോടെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30-ന് മരണം സംഭവിച്ചു.
മദ്യപിക്കാനും പണയംവെച്ച ബൈക്ക് തിരികെയെടുക്കാനും പണം കൊടുക്കാത്തതിനാലാണ് സന്തോഷ് അമ്മയെ മര്‍ദിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തേ പലതവണ സന്തോഷ് ഓമനയെ മര്‍ദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മൂന്നുമാസമായി ഓമന കിടപ്പിലായിരുന്നു. കിടപ്പിലായിരുന്ന അമ്മയുടെ രണ്ട് കാലും വലതുകൈയും സന്തോഷ് ചവിട്ടി ഒടിച്ചെന്നും പറയുന്നുണ്ട്.
.
അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വീടിന് സമീപത്തെ ഷെഡ്ഡും ഇയാള്‍ തകര്‍ത്തിരുന്നു. മദ്യലഹരിയിലെത്തുന്ന സന്തോഷ് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണ്. ഇതേത്തുടര്‍ന്ന് ഇയാളുടെ ഭാര്യയും മക്കളും മറ്റൊരുവീട്ടിലാണ് താമസം. മദ്യപിച്ച് സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്നതിനാല്‍ നാട്ടുകാരും ഇടപെടാറുണ്ടായിരുന്നില്ല.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.