സൗദിയിൽ കാണാതായ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ജീർണിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു
റിയാദ്: സൗദിയിൽ രണ്ടാഴ്ച മുൻപ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ (45) അൽ ഖർജിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജീർണിച്ച നിലയിലായിരുന്ന മൃതദേഹം മുറിയുടെ ഉള്ളിൽ നിന്നാണ് കണ്ടെത്തിയത്.
നൗഷറിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി കണ്ടെത്തിയിരുന്നു. നൗഷറും പോലീസിന്റെ പിടിയിലായിട്ടുണ്ടാവാം എന്ന നിഗമനത്തിലായിരുന്നു സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും. തുടർന്ന് വിവിധ ജയിലുകളിൽ ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
.
നൗഷർ താമസിക്കുന്ന കെട്ടിടത്തിന് താഴെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് മുറിയുടെ ഉള്ളിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരും മുനിസിപ്പാലിറ്റി അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
അൽ ഖർജിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനായിരുന്നു നൗഷർ സുലൈമാൻ. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം പ്രദേശത്തെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ നൗഷർ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും മരണ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.