മൂന്ന് വയസുകാരിക്കായി പുഴയിൽ തിരച്ചിൽ തുടരുന്നു; പ്രതിസന്ധിയായി കനത്ത മഴയും കൂരിരുട്ടും, കൂടുതൽ സ്കൂബ സംഘങ്ങളും സ്ഥലത്തെത്തി

കൊച്ചി: തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരി കല്യാണിയെ കാണാതായ സംഭവത്തിൽ മൂഴിക്കുളം പാലത്തിന് താഴെ പൊലീസ് തെരച്ചിൽ ശക്തം. കുട്ടിക്കായി സ്ഥലത്ത് നാട്ടുകാർ ഉൾപ്പടെ വള്ളത്തിൽ തെരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. എന്നാൽ തെരച്ചിലിന് പ്രതിസന്ധിയായി കനത്ത മഴയാണ് സ്ഥലത്ത് പെയ്യുന്നത്. പ്രദേശത്തെ വെളിച്ചമില്ലായ്മയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. പുഴയിൽ മുങ്ങിതിരച്ചിൽ നടത്താനായി കൂടൂതൽ സ്കൂബ സംഘവും എത്തിചേർന്നിട്ടുണ്ട്. ജനറേറ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥലത്തെത്തിച്ച് തെരച്ചിൽ ഈ രാത്രിലും തുടരാനാണ് തീരുമാനം.
.
പ്രദേശത്തെ കനത്ത മഴയും, കൂരിരുട്ടു വെള്ളം കലങ്ങിയതും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ ചെളിയിൽ ആണ്ട് കിടക്കുന്ന മരത്തടികളും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും തിരച്ചിലിൽ പങ്കാളികളായ നാട്ടുകാർ പറഞ്ഞു. ചെറു വഞ്ചികളുപയോഗിച്ച് നിരവധി നാട്ടുകാർ തിരച്ചിലിൽ പങ്കാളികളായിട്ടുണ്ട്.

കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. പിന്നാലെ പൊലീസ് പാലത്തിന് താഴെയും തിരച്ചിൽ ആരംഭിച്ചു.ഇതിനിടെ അമ്മ കുട്ടിയുമായി മൂഴിക്കുളം പാലത്തിന് സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മൂഴിക്കുളം പാലത്തിൻ്റെ പരിസരത്ത് അമ്മ കുട്ടിയുമായി ബസ് ഇറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ അമ്മ നൽകിയ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആലുവയിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയത്.
.
കുട്ടിക്കായി കൊച്ചിയിൽ പലയിടങ്ങളിലായി പൊലീസ് ശക്തമായ തിരച്ചിൽ നടത്തിവരികയാണ്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ തർക്കമുണ്ടായിരുവെന്ന് പൊലീസ് അറിയിച്ചു. ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരും വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചതെന്നും വിവരമുണ്ട്.

തിരുവാങ്കുളത്ത് നിന്ന് കെഎസ്ആർടിസി ബസ് കയറി പോകുന്ന അമ്മയുടെയും കുട്ടിയുടെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബസിലും ഓട്ടോയിലും മാറി മാറി യാത്ര ചെയ്തതായാണ് വിവരം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0484-2623550 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!