സൗദിയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു
സൗദിയിലെ ജിദ്ദയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി മാഞ്ചേരി നസ്റുദ്ദീൻ (26) ആണ് മരിച്ചത്. അല്ലൈത്തിൽ നിന്നു ജിസാൻ ഹൈവേയിലൂടെ ജിദ്ദയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടാത്. ഹൈവേയിൽ ജിദ്ദയോടടുത്ത് വെച്ച് തിങ്കളാഴ്ച പുലർച്ചെ അപകടമുണ്ടായത്.
.
നസ്റുദ്ദീൻ ഓടിച്ചിരുന്ന ഡിയന്ന വാഹനം അതെ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന ഒരു ട്രൈലറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ. മാതാവ്: സഫിയ. സഹോദരിമാർ: ആയിഷ ഫാത്തിമ, ആയിഷ ഹന്ന. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.