ആലുവയില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ മൂന്നുവയസ്സുകാരിയെ കാണാതായി; തിരച്ചിൽ ഊർജിതം

കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം യാത്രചെയ്യുന്നതിനിടെയാണ് കാണാതായത്. കല്ല്യാണി എന്ന കുട്ടിയെയാണ് കാണാതായത്.
.
ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം മൂന്നുമണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നു. അതേസമയം ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്.
.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കല്യാണിയ്ക്കായി ജില്ലയിലാകെ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. നാട്ടുകാരും പല സ്ഥലങ്ങളിലായി അന്വേഷണം നടത്തുന്നുണ്ട്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിലും പെൺ‌കുട്ടിയ്ക്കായി പട്രോളിങ് നടത്തുന്നുണ്ട്.
.
നീല ജീൻസും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോൾ കല്യാണി ധരിച്ചിരുന്നത്. ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്ന് അമ്മ പൊലീസിനു മൊഴി നൽകി. 3.30നാണ് അങ്കണവാടിയിൽ നിന്നും കല്യാണിയെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. എന്നാൽ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു.

അതേ സമയം അമ്മയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അമ്മക്ക് ചെറിയ മാനസിക പ്രശ്നങ്ങളുണ്ടന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ കുട്ടിയെ ആലുവ മണപ്പുറത്ത് വെച്ച് കണ്ടതായും സൂചന ലഭിച്ചു. ഇപ്പോൾ പുഴയും പാലവും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Updating…
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

മൂന്നു വയസ്സുകാരിയെ കാണാതായ സംഭവം; കുട്ടിയെ പാലത്തിൽ നിന്ന് താഴേക്കിട്ടെന്ന് അമ്മയുടെ ഞെട്ടിക്കുന്ന മൊഴി, പുഴയിൽ തിരച്ചിൽ

 

Share
error: Content is protected !!