ഫാമിലി വിസിറ്റ് വിസയിൽ വന്ന മലയാളി കുടുംബം സൗദി എയർപോർട്ടിൽ കുടുങ്ങി; ജൂൺ ആറ് വരെ സൗദിയിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണം

റിയാദ്: ഫാമിലി വിസിറ്റ് വിസയിൽ വന്ന മലയാളി കുടുംബങ്ങൾ പുറത്തിറങ്ങാനാകാതെ സൗദിയിലെ റിയാദ് എയർപോർട്ടിൽ കുടുങ്ങി. ജൂൺ ആറിന് ശേഷം മാത്രമേ ഇവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂവെന്നാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇവരെ അറിയിച്ചത്. ജൂൺ ആറ് വരെ ഫാമിലി വിസിറ്റ് വിസയിലുള്ളവർ സൗദിയിലേക്ക് വരരുതെന്ന് അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പലർക്കും മെസേജുകളയച്ചിരുന്നു. ഇത് വകവെക്കാതെ എത്തിയവാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
.
മെയ് 18ന് രാത്രി റിയാദ് എയർപോർട്ടിൽ മൾട്ടി എൻട്രി ഫാമിലി വിസിറ്റ് വിസയിൽ എത്തിയ മലയാളിയുടെ മകളും മകനും പുറത്തിറങ്ങാനാകാതെ കുടുങ്ങിയതായി സൌദിയിലുള്ള പിതാവ് അറിയിച്ചു. വിസ ജൂണ് 7 വരെ സസ്പെൻഡ് ചെയ്തിരിക്കുന്നു എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവർ പുതിയ വിസയിൽ ആദ്യമായി വരുന്നവരാണെന്നും പിതാവ് പറഞ്ഞു. ഇവരെ ഇന്ന് രാത്രി (മെയ് 19ലെ) എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് തന്നെ തിരിച്ചയക്കും.
.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് ഇവർ റിയാദിലേക്ക് യാത്ര ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തിലെ പരിശോധനയിൽ വിസ കാലാവധി 2025 ഡിസംബർ വരെ കാണിച്ചിരുന്നു. അതിനാൽ യാത്രക്കാർക്ക് ബോർഡിംഗ് അനുവദിക്കുകയും ചെയ്തു. എന്നാൽ റിയാദ് എയർപോർട്ടിൽ എത്തിയപ്പോഴാണ് വിസ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി അറിയാൻ സാധിച്ചതെന്നും പിതാവ് വിശദീകരിച്ചു. അതേ സമയം വിസിറ്റ് വിസ യാത്രക്കാരെ സ്വീകരിക്കുന്ന കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ഗാക്കയിൽ നിന്ന് ഇത് വരെ വിമാന കമ്പനികൾക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല എന്ന് വിവിധ എയർലൈൻ കമ്പനികൾ വ്യക്തമാക്കി.
.
അതേ സമയം നിലവിൽ സൌദിയിലുള്ള പലരും ഇപ്പോഴും ബഹറൈൻ, ജോർദാൻ, ഖത്തർ തുടങ്ങിയ ബോർഡറുകളിലെത്തി വിസ പുതുക്കി വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് വരെ അക്കാര്യത്തിൽ തടസങ്ങളുണ്ടായിട്ടില്ല. കൂടാതെ ഇന്നലെയും ഇന്നും മറ്റു പല മലയാളി കുടുംബങ്ങളും വിവിധ എയർപോർട്ടുകൾ വഴി നാട്ടിൽ നിന്ന് സൌദിയിലെത്തിയതായും വിവരങ്ങളുണ്ട്. വിമാനത്താവളങ്ങളിലും അയൽ രാജ്യങ്ങളിലെ ബോർഡറുകളിലും വരും ദിവസങ്ങളിൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല. നിലവിൽ ഫാമിലി വിസിറ്റ് വിസയിൽ സൌദിയിലേക്ക് വരാനിരിക്കുന്നവർ മുഖീം പോലുള്ള പോർട്ടലുകൾ വഴി വിസ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം വരുന്നതാണ് നല്ലതെന്ന് വിവിധ സാമൂഹിക പ്രവർത്തകർ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി അറിയിപ്പ് നൽകുന്നുണ്ട്.

https://vv.muqeem.sa/#/visa-validity എന്ന ലിങ്ക് വഴി വിസ സ്റ്റാറ്റസ് പരിശോധിക്കാം.

.
ഹജ്ജിൻ്റെ ഭാഗമായാണ് നിയന്ത്രണമെന്നാണ് അറിയുന്നത്. നേരത്തെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് വരുന്നതിൽ മാത്രമായിരുന്നു നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം സന്ദർശനവിസയിലെത്തിയ നിരവധി പേർ അനധികൃതമായി ഹജജ് ചെയ്യാൻ ശ്രമിച്ചതിനാലാണ് ഇത്തവണ നിയന്ത്രണം കൂടുതൽ കർശനമാക്കിയതെന്നാണ് പറയപ്പെടുന്നത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!