ഇ.ഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വൻ തട്ടിപ്പ്; നിരവധി ഉദ്യോഗസ്ഥർക്ക് പങ്ക്, പരാതിയുമായി കൂടുതൽ പേർ
കൊച്ചി: ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ അറസ്റ്റിലായ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത് ആർ. വാര്യർ ഇടപെട്ട ഫെമ കേസുകൾ വിജിലൻസ് വിശദമായി പരിശോധിക്കും. ഇയാൾ ഇ.ഡി. ഓഫീസിൽ സ്ഥിരം സന്ദർശകനായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ പങ്കിനെപ്പറ്റി വിവരം ലഭിക്കുമെന്നാണ് വിജിലൻസ് പ്രതീക്ഷിക്കുന്നത്.
.
പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷമാണ് വിജിലൻസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്നുപേരിൽ രഞ്ജിത്തിന് ഇ.ഡി. ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.
പലരേയും വിളിച്ചുവരുത്തുമ്പോൾ അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ രഞ്ജിത് വഴി പുറത്തേക്ക് വരികയും രഞ്ജിത്തിന്റെ ഇടനിലക്കാരായി പ്രവത്തിച്ചിരുന്ന വിൽസൺ വർഗീസും മുകേഷും പിന്നീട് ഇടപാടുകാരായി ഇവരെ ബന്ധപ്പെടുകയുമായിരുന്നുവെന്നാണ് വിജലൻസിന് കിട്ടിയ വിവരം. രഞ്ജിത് ആർ വാര്യർ, വിൽസൺ വർഗീസ്, മുകേഷ് എന്നിവരെ വിജിലൻസ് ഓഫീസിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പണമിടപാടിലും അഴിമതിയിലും കൂടുതൽ ഇ.ഡി. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് കരുതുന്നത്. വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യം വ്യക്തമാകുമെന്നാണ് വിജിലൻസ് കരുതുന്നത്.
.
.
ഇഡി കൈക്കൂലിക്കേസിൽ പ്രതികളായ മുകേഷ്, വിൽസൺ, രഞ്ജിത്ത്
.
വിഷയത്തിൽ ഇ.ഡി. ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് വിവരം. അറസ്റ്റിന് പിന്നാലെ നിരവധിപേർ പരാതിയുമായി രംഗത്തുവരുന്നുണ്ട്. ഇ.ഡിയ്ക്കെതിരായ പരാതിയുമായി വിജിലൻസ് ഓഫീസിനെ സമീപിക്കുന്നവരുടെ എണ്ണം അറസ്റ്റിന് പിന്നാലെ വർധിക്കുന്നുവെന്നാണ് വിവരം.
.
കള്ളപ്പണ ഇടപാടുകളടക്കമുള്ള കേസുകളായിരുന്നു ഇ.ഡി. കൂടുതലും വിളിപ്പിച്ചിരുന്നത്. ഏജൻസികൾക്ക് മുമ്പിൽ പരാതി നൽകാനോ പൊതുഇടത്തിൽ തുറന്നു പറയാനോ ഇത്തരം വ്യവസായികൾക്ക് സാധിക്കാത്ത സാഹചര്യം ഉണ്ട്. ഈ അവസരം മുതലെടുത്തുകൊണ്ടുള്ള വലിയ തട്ടിപ്പാണ് ഇ.ഡി. ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.