ഗർഭിണിയായ ഭാര്യയുടെ മുന്നിൽ കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി; സ്റ്റൂളിൽനിന്ന് അബദ്ധത്തിൽ തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30)  മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റൂളിൽ കയറിനിന്ന് കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ സിയാദ് അബദ്ധത്തിൽ തെന്നിവീഴുകയായിരുന്നു. തെന്നിവീണപ്പോൾ കയർ കഴുത്തിൽ കുരുങ്ങിയാണ് സിയാദ് മരിച്ചത്.
.
ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!