ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം; മലയാളി ദമ്പതികൾ മരിച്ചു
മസ്കറ്റ്: ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്. ബൗഷർ വിലായത്തിലെ ഒരു റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണാണ് രണ്ട് പേർ മരിച്ചത്. റെസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്നവരാണ് ഇവര്‍.
.
സ്‌ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീഴുകയായിരുന്നു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
.
استجابت فرق الإنقاذ والإسعاف بإدارة الدفاع المدني والإسعاف بمحافظة #مسقط لحادث انهيار جزئي في مبنى سكني تجاري بولاية #بوشر ، تشير الدلائل الأولية إلى انفجار لحظي للغاز، ناتج عن تسرب غاز الطبخ في أحد المطاعم. pic.twitter.com/9hR7haTw4A
— الدفاع المدني والإسعاف – عُمان (@CDAA_OMAN) May 17, 2025
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.