തുർക്കി കമ്പനിയുടെ ക്ലിയറൻസ് ലൈസൻസ് റദ്ദാക്കിയ നടപടി ഹൈക്കോടതിയില്‍ ചോദ്യംചെയ്ത് ചെലെബി
ന്യൂഡല്‍ഹി: ക്ലിയറന്‍സ് ലൈസന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് തുര്‍ക്കി ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയായ ചെലെബി. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചെലബിയുടെ ക്ലിയറന്‍സ് ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടെ തുര്‍ക്കി പാകിസ്താനെ സഹായിച്ച പശ്ചാത്തലത്തിലായിരുന്നു കമ്പനിക്കെതിരായ നടപടി.
.
കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് വെള്ളിയാഴ്ചയാണ് കമ്പനി, ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
കൃത്യമായ ന്യായീകരണങ്ങളില്ലാതെ അവ്യക്തമായ ദേശസുരക്ഷ ആശങ്കകൾ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് കമ്പനി ഹരജിയിൽ പറയുന്നു. യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ല. 3,791 തൊഴിലാളികളെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ഇത് ബാധിക്കുമെന്നും സർക്കാർ നടപടി റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഒരു സ്ഥാപനം എങ്ങനെയാണ് ദേശസുരക്ഷക്ക് ഭീഷണിയാകുന്നതെന്ന് വിശദീകരിക്കാതെ കേവല വാചാടോപം നിയമപ്രകാരം നിലനിൽക്കില്ല. ദേശ സുരക്ഷയെക്കുറിച്ചുള്ള അവ്യക്തവും പൊതുവായതുമായ പരാമർശമൊഴികെ, ഏതെങ്കിലും പ്രത്യേകമോ സാരമായതോ ആയ കാരണം ഉത്തരവിലില്ലെന്നും കമ്പനി ഹരജിയിൽ ചൂണ്ടിക്കാണിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തങ്ങള്‍ തുര്‍ക്കി കമ്പനിയല്ലെന്നും തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ കുടുംബത്തിന് ഉടമസ്ഥാവകാശമുണ്ടെന്നുമുള്ള വാദങ്ങള്‍ വ്യാജമാണെന്നും കമ്പനി പറഞ്ഞു.
.
ഇന്ത്യയിലെ ഒന്‍പത് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന തുര്‍ക്കി ആസ്ഥാനമായുള്ള കമ്പനിയാണ് ചെലെബി. ഓപ്പറേഷന്‍ സിന്ദൂറിനിടെ തുര്‍ക്കി പാകിസ്താനെ പരസ്യമായി പിന്തുണച്ചിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍, ഇന്ത്യക്കിത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പ്രവർത്തനം കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ത്യയില്‍ തടഞ്ഞത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.