ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി മരിച്ചു
ദമ്മാം: സൗദിയിലെ ദമ്മാമിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മരിച്ചു. മലപ്പുറം വണ്ടൂർ കാപ്പിൽ സ്വദേശി അഷ്‌റഫാണ് മരിച്ചത്. ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര തിരിച്ച അഷ്‌റഫിന് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ വിമാനം ഗോവയിലെ മോപ വിമാനത്താവളത്തിൽ അടിയന്തര ലാന്റിംഗ് നടത്തി അഷ്‌റഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അസുഖ ബാധിതനായ അഷ്‌റഫ് തുടർ ചികിത്സക്കായാണ് നാട്ടിലേക്ക് തിരിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 35 വർഷമായി സൗദിയിലെ അൽഹസയിൽ ജോലി ചെയ്തു വരികയായിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.