‘വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു ഇരുവരും, പക്ഷേ…’; ദുബായിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ പിടിച്ചത് വിമാനത്താവളത്തിലെ എ.ഐ ക്യാമറ
ദുബായ്: തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ദുബായിൽ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ അബിൻ ലാൽ മോഹൻലാൽ. 28 വയസ്സുകാരനായ തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാൽ അബുദാബിയിലെ സ്വകാര്യാശുപത്രിയിലാണ് ജോലി ചെയുന്നത്. കൃത്യം നടത്തിയ ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
.
ദുബായ് കരാമയിൽ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരാമയിലെ മത്സ്യമാർക്കറ്റിന് പിൻവശത്തുള്ള കെട്ടിടത്തിലെ ഫ്ലാറ്റിൽ കൂട്ടുകാരുമായി ഷെയർ ചെയ്ത് താമസിക്കുകയായിരുന്നു ആനിമോൾ. അബുദാബിയിൽ നിന്ന് എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ആനിമോളെ കാണാൻ ഈ ഫ്ലാറ്റിലേക്ക് വരാറുണ്ടായിരുന്നു.
.
സംഭവം ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ വെച്ച് വഴക്കിട്ടു. പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോവുകയും വാതിൽ അടക്കുകയും ചെയ്തു. തുടർന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിയെത്തിയപ്പോഴേക്കും അബിൻ ലാൽ മുറിയിൽ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാർന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാർ കണ്ടത്.
ഉടൻതന്നെ അവർ പൊലീസിൽ വിവരമറിയിക്കുകയും അബിൻ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ അബിൻ ലാൽ കുറ്റം സമ്മതിച്ചു.
.
കൊല്ലം കൊട്ടാരക്കരയിൽ വാടകവീട്ടിൽ താമസിക്കുന്ന അമ്മ ഗിൽഡയും ആനിമോളുടെ അച്ഛനും വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞതാണ്. ദുബായിലെ സ്വകാര്യ ഫിനാൻഷ്യൽ കമ്പനിയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു ആനിമോൾ. ഏകദേശം ഒരു വർഷം മുൻപ് അബിൻ ലാൽ തന്നെയാണ് ആനിമോളെ ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. സുഹൃത്തുക്കൾ പറയുന്നതനുസരിച്ച് ആനിമോളെ വിവാഹം കഴിക്കാൻ അബിൻ ലാൽ തീരുമാനിച്ചിരുന്നു. എന്നാൽ ആനിമോളുടെ വീട്ടുകാർക്ക് ഈ ബന്ധം താൽപര്യമില്ലായിരുന്നു. ആനിമോൾക്ക് മറ്റൊരാളുമായി വിവാഹം നടത്താൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനെ തുടർന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേസ് അന്വേഷണം പുരോഗമിക്കുകയാണ്. ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി നേതൃത്വം നൽകുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.