ലോകത്തെ ഞെട്ടിച്ച് ട്രംപിൻ്റെ പ്രഖ്യാപനം: സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കും, സൗദി-യു.എസ് ഉച്ചകോടിക്കിടെ ഒപ്പിട്ടത് 30,000 കോടി ഡോളറിന്‍റെ കരാറുകൾ – വിഡിയോ
റിയാദ്: സിറിയിക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. സൗദി സന്ദർശനത്തിനിടെ റിയാദിൽ സൗദി-യു.എസ് ഇൻവെസ്റ്റ്മെൻറ് ഫോറം ഉച്ചകോടിയുടെ സമാപന സെഷനിൽ സംസാരിക്കവേയാണ് ട്രംപ് ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്.
ബശറുൽ അസദിൻ്റെ കാലത്ത് ഏർപ്പെടുത്തിയതാണ് ഉപരോധം. അവർക്ക് (സിറിയക്കാർക്ക്) നന്നാവാൻ ഒരു അവസരം നൽകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
.
مصافحة #ولي_العهد الأمير محمد بن سلمان والرئيس الأميركي دونالد ترمب بعد جلسة منتدى الاستثمار السعودي الأميركي
#TrumpInKSA | #الرئيس_الأمريكي_في_المملكة | #الإخبارية pic.twitter.com/XQqWKPbmhx
— قناة الإخبارية (@alekhbariyatv) May 13, 2025
.
പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻ്റെ സന്ദർശനത്തിനിടെ അമേരിക്കയും സൗദി അറേബ്യയും തമ്മിൽ 30,000 കോടി ഡോളറിൻ്റെ കരാറുകളാണ് ഒപ്പിട്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവശേഷിക്കുന്ന കരാറുകൾ കൂടി പൂര്‍ത്തിയാകുന്നതോടെ സംയുക്ത നിക്ഷേപങ്ങളുടെ മൂല്യം ഒരു ലക്ഷം കോടി ഡോളറാവും.
സന്ദർശനത്തിൻ്റെ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്. ഇരുവരുടെയും അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ്മെൻറ് േഫാറത്തിനിടയിലായിരുന്നു ഒപ്പിടൽ. സൗദി സായുധസേനയെ വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ളതാണ് ഒരു കരാർ. 14,200 കോടി ഡോളറിേൻറതാണ് ഈ പ്രതിരോധ കരാറുകൾ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ പ്രതിരോധ കരാറാണ് ഇത്.
.
مصافحة #ولي_العهد الأمير محمد بن سلمان والرئيس الأميركي دونالد ترمب بعد جلسة منتدى الاستثمار السعودي الأميركي
#TrumpInKSA | #الرئيس_الأمريكي_في_المملكة | #الإخبارية pic.twitter.com/XQqWKPbmhx
— قناة الإخبارية (@alekhbariyatv) May 13, 2025
.
12 അമേരിക്കന്‍ സൈനിക കമ്പനികള്‍ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കും. സൗദി സായുധ സേനയുടെ ശേഷി വികസിപ്പിക്കാനുള്ള തീവ്ര പരിശീലനവും കരാറിെൻറ ഭാഗമാണ്. സൗദി നാഷനൽ ഗാർഡിെൻറ കര, വ്യോമ സംവിധാനങ്ങൾക്കുള്ള വെടിമരുന്ന്, പരിശീലനം, പിന്തുണാസേവനങ്ങൾ, അറ്റകുറ്റപ്പണികൾ, സംവിധാനങ്ങളുടെ ആധുനികവൽക്കരണം, സ്പെയർ പാർട്‌സ്, സൈനിക വിദ്യാഭ്യാസം എന്നിവ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കരാറുകളും ഇതിലുൾപ്പെടും. കൂടാതെ സൗദി സായുധ സേനയുടെ ആരോഗ്യശേഷി വികസനം സംബന്ധിച്ച പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രമുണ്ടാക്കിയിട്ടുണ്ട്.
.
#ولي_العهد الأمير محمد بن سلمان: العمل المشترك مع أميركا لا يقتصر على التعاون الاقتصادي، وإنما يمتد لإحلال السلام في المنطقة والعالم#الرئيس_الأمريكي_في_المملكة | #الإخبارية pic.twitter.com/bUMocFs0a9
— قناة الإخبارية (@alekhbariyatv) May 13, 2025
.
ഇരു രാജ്യങ്ങളിലെയും ഊർജ്ജ മന്ത്രാലയങ്ങൾ, നീതിന്യായ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകണ കരാറുകളാണ് മറ്റുള്ളവ. സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ അന്താരാഷ്ട്ര പങ്കാളിത്ത സംരംഭവും യു.എസ് നീതിന്യായ വകുപ്പിെൻറ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിലുണ്ടാക്കിയ ധാരണാപത്രവുമുണ്ട്. 500 കോടി ഡോളറിെൻറ വീതം ഊര്‍ജ നിക്ഷേപ നിധി, പുതുതലമുറ ബഹിരാകാശ, പ്രതിരോധ സാങ്കേതിക വിദ്യാ നിധി, 400 കോടി ഡോളറിെൻറ എന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഗ്ലോബല്‍ സ്പോര്‍ട്സ് ഫണ്ട് എന്നിവയും സംയുക്ത നിക്ഷേപ സംരംഭങ്ങളായി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
.
30,000 കോടിയുടെ ഈ കരാറുകൾക്ക് പുറമെയാണ് സൗദി 60,000 കോടി ഡോളര്‍ അമേരിക്കൽ നിക്ഷേപിക്കുമെന്ന് നേരത്തെ കിരീടാവകാശി ഓഫർ ചെയ്തത്. ഇതോടെ ആകെ 90,000 കോടിയാവും സൗദി നിക്ഷേപത്തിെൻറ മൂല്യം. ഇതിന് പുറമെയാണ് കൂടുതൽ കരാറുകൾ യാഥാർഥ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കിരീടാവകാശി ചൊവ്വാഴ്ച വ്യക്തമാക്കിയത്. ഒരു ലക്ഷം കോടി ഡോളർ മൂല്യത്തിലെത്തിക്കുകയാണ് ലക്ഷ്യം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.