പാസ്പോർട്ട് ടു ദ വേൾഡ്: ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
ജിദ്ദ: സൗദി ജനറൽ അതോറിറ്റി ഓഫ് എന്റർടെയ്ൻമെൻ്റ് പാസ്പോർട്ട് ടു ദി വേൾഡ് എന്ന പേരിൽ ജിദ്ദയിൽ നാളെ (ബുധനാഴ്ച) മുതൽ നടത്താനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് 24 വരെ നീണ്ടുനിൽക്കുന്ന പരിപാടികളായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഇത് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായാണ് അറിയിപ്പ്.
.
മെയ് 30 മുതൽ മൂന്ന് വരെ ഫിലിപ്പീൻസ് ഫെസ്റ്റും. മെയ് ഏഴ് മുതൽ 10 വരെ ബംഗ്ലാദേശി പ്രവാസികൾക്കു വേണ്ടിയുമുള്ള പരിപാടികൾ കൃത്യമായി തന്നെ നടന്നു. മെയ് 14 മുതൽ 17 വരെയായിരുന്നു ഇന്ത്യൻ പ്രവാസികൾക്കുവേണ്ടിയുള്ള ഇന്ത്യൻ ഫെസ്റ്റ് പ്രഖ്യാപിച്ചിരുന്നത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കുകയും ചെയ്തിരുന്നു. മെയ് 21 മുതൽ 24 വരെ സുഡാനി പ്രവാസികൾക്ക് വേണ്ടിയും ഫെസ്റ്റിവൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതും കൃത്യ സമയത്ത് തന്നെ നടത്തും. ഇന്ത്യൻ ഫെസ്റ്റ് മാത്രമാണ് അവസാന സമയം റദ്ധാക്കിയത്.
.
.
ഇന്ത്യൻ ഫെസ്റ്റ് റദ്ധക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കൂടാതെ പകരം മറ്റൊരു ദിവസം ഫെസ്റ്റ് നടത്തുമോ എന്ന കാര്യവും വ്യക്തമല്ല. ജിദ്ദ ശറഫിയ്യക്കടുത്ത് അൽവുറുദ് ഡിസ്ട്രിക്ടിലായിരുന്നു മഹാ ഉത്സവത്തിന് അരങ്ങൊരുക്കിയത്. പ്രവേശനം പൂർണമായും സൗജന്യമായിരുന്നു. സൗദി അറേബ്യയിലെ പ്രവാസി സമൂഹങ്ങൾക്കായി എൻ്റർടൈൻമെൻ്റ് അതോറിറ്റി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണിത്. ഓരോ രാജ്യത്തിെൻറയും നാടോടി കലാരൂപങ്ങൾ, തുണിത്തരങ്ങൾ, പ്രകൃതി ഘടകങ്ങൾ, വാസ്തുവിദ്യ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ദൃശ്യ രൂപകൽപ്പനയും കലാപരമായ അടയാളപ്പെടുത്തലുകളും ‘പാസ്‌പോർട്ട് ടു ദ വേൾഡ്’ എന്ന പരിപാടിയുടെ പ്രത്യേകതയാണ്.
.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, പുരാതന പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉത്സവ പ്രതീതിയും ഊർജ്ജസ്വലമായ അനുഭവങ്ങളും കാരണം ഈ പരിപാടി വൻ ജനക്കൂട്ടത്തെ ആകർഷിക്കുമെന്നായിരുന്നു പ്രതീക്ഷ.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.