ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് സൗദിയിലെത്തി; കിരീടാവകാശി ട്രംപിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു – വിഡിയോ

റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ഔദ്യോഗിക വിദേശ പര്യടനത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യയിലെ റിയാദിലെത്തി. 1 ജനുവരി 20-ന് അധികാരമേറ്റതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്.
.


.
ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് അദ്ദേഹം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്.  പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
.

രാവിലെ ഏകദേശം 9:50-ഓടെയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വൺ റിയാദിൽ ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനങ്ങൾ അമേരിക്കൻ പ്രസിഡന്റിന്റെ വിമാനത്തിന് അകമ്പടി സേവിച്ചു.
.


.
വെള്ളിയാഴ്ച വരെ നീളുന്ന പശ്ചിമേഷ്യൻ സന്ദര്‍ശനത്തില്‍ ട്രംപ് സൗദി സന്ദർശനത്തിന് ശേഷം ഖത്തറിലും യുഎഇയിലും സന്ദര്‍ശനം നടത്തും. ഉച്ചക്ക് 12 മണിക്കാണ് ഔദ്യോഗിക സ്വീകരണ പരിപാടികൾ. ഇൻവെസ്റ്റ്മെൻ്റ് ഫോറത്തിൽ സംബന്ധിക്കുന്ന യുഎസ് പ്രസിഡണ്ട് ദിരിയ്യയിലും സന്ദർശനം നടത്തും.
.


.
അമേരിക്കന്‍ പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ റിയാദിന്‍റെ നഗരവീഥികള്‍ ഒരുങ്ങി കഴിഞ്ഞു. പ്രധാന വഴികളില്‍ സൗദി പതാകയ്ക്കൊപ്പം അമേരിക്കന്‍ പതാകയും സ്ഥാനം പിടിച്ചു. എട്ടു വര്‍ഷം മുമ്പ് പ്രസിഡന്‍റെന്ന നിലയില്‍ ട്രംപ് തന്‍റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തതും റിയാദ് ആയിരുന്നു.
.


.
തന്ത്രപരമായ സുരക്ഷാ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലുമായിരിക്കും ട്രംപിന്‍റെ സൗദി സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഗാസ, യുക്രൈന്‍ പ്രശ്ന പരിപഹാരം സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകുമെന്നാണ് കരുതുന്നത്.
.


.
മിഡില്‍ ഈസ്റ്റിലേക്കുള്ള സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ്​ ഡോണൾഡ്​ ട്രംപ്​ വിശേഷിപ്പിച്ചത്. മിഡിൽ ഈസ്​റ്റ്​​ സന്ദർശനത്തിനായി പുറപ്പെടും മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞ‌ത്.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

 

 

Share
error: Content is protected !!