ദുബൈയിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് എയർപോർട്ടിൽ പിടിയിൽ

ദുബൈ : തിരുവനന്തപുരം സ്വദേശിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന സുഹൃത്ത് കൊലപെടുത്തിയതാണെന്നാണ് സൂചന.

കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
.
മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാന്‍ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്തു വിംഗ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!