ഹമാസ്​ പിടിയിലുള്ള ഏക അമേരിക്കൻ ബന്ദിയെ മോചിപ്പിക്കും; തീരുമാനം യുഎസ്-ഹമാസ് നേരിട്ടുള്ള ചര്‍ച്ചയില്‍, ട്രംപിൻ്റെ പശ്ചിമേഷ്യൻ സന്ദർശനം നാളെ ആരംഭിക്കും, ആദ്യ സന്ദർശനം സൗദിയിലേക്ക്

വാഷിങ്ടണ്‍: ഹമാസ് പിടിയിലുള്ള യു.എസ് ബന്ദി ഐഡൻ അലക്‌സാണ്ടറിനെ നിരുപാധികം വിട്ടയക്കാൻ തീരുമാനം. അമേരിക്കയും ഹമാസും തമ്മിൽ നേരിട്ട്​ നടത്തിയ ചർച്ചയിലൂടെയാണ് തീരുമാനമായത്. 580 ദിവസത്തിലധികമായി ഹമാസ് തടങ്കലിൽ കഴിയുകയാണ് ഐഡൻ അലക്‌സാണ്ടര്‍. ഹമാസ്​ പിടിയിലുള്ള ഏക അമേരിക്കൻ ബന്ദി കൂടിയാണ്​ ഐഡൻ അലക്സാണ്ടർ.
.
ഇയാളെ സ്വീകരിക്കാൻ അമേരിക്കയുടെ പശ്ചി മേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​ ഇന്ന്​ ഇസ്രായേലിൽ എത്തും. ദോഹയിൽ ഹമാസുമായി മധ്യസ്ഥ രാജ്യങ്ങൾ മുഖേന സ്റ്റിവ്​ വിറ്റ്​കോഫ്​ നടത്തിയ സുപ്രധാന ചർച്ചയെ തുടർന്നാണ്​ മോചന തീരുമാനമുണ്ടായത്. നാളെ ആരംഭിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന് മുന്നോടിയായാണ് ഹമാസ് തടവിലാക്കിയ അവസാനത്തെ അമേരിക്കൻ ബന്ദിയെന്ന് കരുതപ്പെടുന്ന അലക്സാണ്ടറെ മോചിപ്പിക്കുക.
.
ചൊവ്വാഴ്ച മോചനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വെടിനിർത്തൽ കരാറിലെത്താനും ഉപരോധത്താൽ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഹമാസ് പറഞ്ഞു. അലക്സാണ്ടറുടെ മോചനത്തിലേക്ക് നയിച്ച നേരിട്ടുള്ള ‘ചതുർമുഖ’ ചർച്ചകൾ യു.എസ്, ഖത്തർ, ഈജിപ്ത്, ഹമാസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തമ്മിൽ നടന്നതായി സ്രോതസ്സിന്റെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റി​പ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിലേക്കു നയിക്കുന്ന സജീവമായ ചർച്ചകൾ ഉടൻ ആരംഭിക്കുന്നതിന് സന്നദ്ധമായാൽ മുഴുവൻ തടവുകാരെയും കൈമാറുമെന്നും ഹമാസ് അറിയിച്ചതായി അവർ കൂട്ടിച്ചേർത്തു.
.
‘ഇത് ഒരു നല്ല മുന്നേറ്റമാണ്. കൂടാതെ മറ്റ് നാല് അമേരിക്കക്കാരുടെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ ഞങ്ങൾ ഹമാസിനോട് ആവശ്യപ്പെടുമെന്നും’ യു.എസ് പ്രത്യേക പ്രതിനിധി ആദം ബോഹ്‌ലർ പറഞ്ഞു. ഗസ്സയിൽ തടവിലാക്കപ്പെട്ട യു.എസ് ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിന് യു.എസ് മുമ്പും ഹമസുമായി ചർച്ച നടത്തിയിരുന്നു. ഈ ആഴ്ച പശ്ചിമേഷ്യ സന്ദർശിക്കുന്ന ട്രംപിനോടുള്ള സൗഹാർദ സൂചനയായി അമേരിക്കൻ-ഇസ്രായേൽ ബന്ദിയായ അലക്സാണ്ടറെ ഹമാസിന് ഉടൻ മോചിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിദേശകാര്യ- പ്രതിരോധ കമ്മിറ്റിയുടെ അടച്ചിട്ട സെഷനിൽ പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചി​ല്ലെന്നും റോയിട്ടേഴ്സ് പറഞ്ഞു.
.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പര്യടനം നാളെ തുടങ്ങും. യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റതിന് ശേഷം നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. സൗദി അറേബ്യയിലേക്കാണ് യാത്ര. അതിനു മുന്നോടിയായാണ് ഹമാസുമായി യു.എസ് നേരിട്ട് ചർച്ച തുടങ്ങിയത്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ മോചനത്തില്‍ ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നതായി ട്രംപ് പറഞ്ഞു.അമേരിക്കയോടും മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമഫലമായി നടന്ന മികച്ച ചുവടുവെപ്പാണ്. ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനും ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനും ഇതുവഴി സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
.

അതേസമയം, സന്നദ്ധ സംഘടനകൾ മുഖേന ഗസ്സയിലേക്ക്​ ഉടൻ സഹായം എത്തിക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും അന്തിമഘട്ടത്തിലാണെന്നാണ്​ റിപ്പോർട്ട്​. എന്നാല്‍ ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയ യുഎസ്​ നടപടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇനിയെങ്കിലും ബന്ദിമോചനത്തിന്​ മുന്നിട്ടിറങ്ങാൻ തയാറാകണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ വെടിനിർത്തൽ ചർച്ചയോട്​ എതിർപ്പില്ലെങ്കിലും ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് ​നെതന്യാഹു വ്യക്തമാക്കി. ബന്ദിമോചനവും യുദ്ധവിരാമവും ആ​വശ്യപ്പെട്ട്​ തെൽ അവീവിലും ജറൂസലേമിലും കൂറ്റൻ റാലികൾ നടന്നു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

 

Share
error: Content is protected !!